തകര്‍ന്ന ഹൃദയവുമായി സൂര്യകുമാര്‍; ഫിറ്റ്‌നസ് ടെസ്റ്റ് പരാജയപ്പെട്ടു; ഗുജറാത്തിനെതിരായ മത്സരം നഷ്ടമാകും

ടി20യില്‍ ഒന്നാം നമ്പര്‍ ബാറ്ററായി സൂര്യകുമാര്‍ ഹെര്‍ണിയയ്ക്കുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ഫിറ്റ്‌നസ് അനുമതി ലഭിക്കാത്തതാണ് കാരണം.

ടി20യില്‍ ഒന്നാം നമ്പര്‍ ബാറ്ററായി സൂര്യകുമാര്‍ ഹെര്‍ണിയയ്ക്കുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. നാഷണല്‍ അക്കാദമിയിലെ ആദ്യഫിറ്റ്‌നെസ് ടെസ്റ്റില്‍ സൂര്യകുമാര്‍ യാദവ് പാസായിരുന്നില്ല.

മാര്‍ച്ച് 21 ന് വീണ്ടും ഒരു ഫിറ്റ്‌നെസ് ടെസ്റ്റ് ഒരുക്കിയട്ടുണ്ട്. മാര്‍ച്ച് 27 ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഏപ്രില്‍ 1 ന് രാജസ്ഥാന്‍ റോയല്‍സ്, ഏപ്രില്‍ 7 ന് ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവയ്‌ക്കെതിരായ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയുള്ള തുടര്‍ന്നുള്ള മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം ഫിറ്റ്‌നെസ് ടെസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹൃദയം തകര്‍ന്ന ഇമോജി സൂര്യകുമാര്‍ യാദവ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിരുന്നു.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്
ക്യാപ്റ്റന്‍ ഭാരമില്ല, ഹിറ്റ്മാന്‍ 'സിക്‌സര്‍ മൂഡില്‍!' (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com