'ഇന്ത്യന്‍ ടീമിലെത്തുക പ്രയാസമേറിയ കാര്യം, കേരളത്തില്‍ നിന്നാണെങ്കില്‍....'; സഞ്ജു സാംസണ്‍

ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയെന്നത് പ്രയാസമേറിയ മത്സരമാണെന്നാണ് സഞ്ജുവിന്റെ പ്രതികരണം
സഞ്ജു സാംസണ്‍
സഞ്ജു സാംസണ്‍എക്‌സ്

പിഎല്ലിനായി ഒരുങ്ങുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് താരമായ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സഥാനം ഉറപ്പിക്കാന്‍ ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ അനിവാര്യമാണ്. ഇപ്പോള്‍ ദേശീയ ടീമില്‍ ഇടം പിടിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് സഞ്ജു പ്രതികരിക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയെന്നത് പ്രയാസമേറിയ മത്സരമാണെന്നാണ് സഞ്ജു പറഞ്ഞു.

''ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച ടീം ഇന്ത്യയാണ്. കഴിവുള്ള നിരവധി താരങ്ങളുള്ള രാജ്യം. ശക്തമായ മത്സരമുള്ള ഒരു രാജ്യത്ത് നിന്നും ഒരാള്‍ ഇന്ത്യന്‍ ടീമിലെത്തുന്നെങ്കില്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള ആളെങ്കില്‍ അയാള്‍ക്ക് സവിശേഷമായി എന്തെങ്കിലും ചെയ്യണം,'' സഞ്ജു സാംസണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഞ്ജു സാംസണ്‍
'ആ പേര് കേള്‍ക്കുമ്പോള്‍ നാണക്കേട്, ഇനി വിളിക്കരുത്'; ആരാധകരോട് കോഹ്‌ലി

തന്റെ ആക്രമണ ബാറ്റിങ് ശൈലിയെക്കുറിച്ചും സഞ്ജു സംസാരിച്ചു. തനിക്ക് തന്റേതായ ശൈലിയില്‍ ബാറ്റ് ചെയ്യാനാണ് ആഗ്രഹം. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ ശൈലിയില്‍ തനിക്ക് ബാറ്റ് ചെയ്യണം. അതുകൊണ്ടാണ് ആക്രമിച്ചു കളിക്കുന്ന രീതിയില്‍ താന്‍ ബാറ്റ് ചെയ്യുന്നതെന്ന് സഞ്ജു പ്രതികരിച്ചു.

''സിക്‌സ് അടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലായ്‌പ്പോഴും ക്രീസിലെത്തുന്നത്. അത് ആദ്യ പന്തായാലും അവസാന പന്തായാലും അങ്ങനെ തന്നെ. ആ മനോഭാവത്തില്‍ ഇത്തവണയും ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും'' സഞ്ജു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com