പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സയ്യിദ് അഹമ്മദ് അന്തരിച്ചു

ഇരുപതാം വയസില്‍ 1958ലെ ബ്രിഡ്ജ്ടൗണ്‍ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അഹമ്മദിന്റെ അരങ്ങേറ്റ മത്സരം
പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സയ്യിദ് അഹമ്മദ് അന്തരിച്ചു
പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സയ്യിദ് അഹമ്മദ് അന്തരിച്ചു

ലാഹോര്‍: മുന്‍ പാകിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ സയ്യിദ് അഹമ്മദ് അന്തരിച്ചു. 86 വയസായിരുന്നു.

41 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അഹമ്മദ് അഞ്ച് സെഞ്ച്വറികളും 16 അര്‍ധസെഞ്ച്വറികളും ഉള്‍പ്പടെ 2,991 റണ്‍സ് നേടിയിട്ടുണ്ട്. സ്പിന്‍ ബൗളറായ അദ്ദേഹം 22 വിക്കറ്റുകളും വീഴ്ത്തി.

ഇരുപതാം വയസില്‍ 1958ലെ ബ്രിഡ്ജ്ടൗണ്‍ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അഹമ്മദിന്റെ അരങ്ങേറ്റ മത്സരം. 1973ല്‍ മെല്‍ബണില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആയിരുന്നു അവസാന ടെസ്റ്റ് കളിച്ചത്. മെല്‍ബണ്‍ ടെസ്റ്റില്‍ പേസര്‍ ഡെന്നീസ് ലില്ലിയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് നട്ടെല്ലിന് പരിക്കേറ്റുവെന്ന വ്യാജേന മത്സരത്തില്‍ നിന്ന് ഒഴിവാക്കി. അതിന് പിന്നാലെ പാക് ടീമില്‍ താരത്തിന് ഇടം ലഭിച്ചില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അദ്ദേഹത്തിന്റെ ബാറ്റിങ് ചാരുത ഏറെ പേരുകേട്ടതാണ്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സയ്യിദ് ഹനീഫ് മുഹമ്മദിനൊപ്പം 150 ലധികം റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം ഇന്നിങ്‌സില്‍ 337 റണ്‍സ് നേടിയ പാകിസ്ഥാന്‍ ടെസ്റ്റ് സമനിലയിലാക്കുകയും ചെയ്തു. 970 മിനിറ്റ് ബാറ്റ് ചെയ്ത അഹമ്മദ് 65 റണ്‍സ് നേടി.

പാകിസ്ഥാന്റെ ആറാമത്തെ ടെസറ്റ് ക്യാപ്റ്റനാണ് അദ്ദേഹം. മൂന്ന് ടെസ്റ്റുകളില്‍ മാത്രമാണ് അദ്ദേഹം ടീമിനെ നയിച്ചത്. എല്ലാ മത്സരങ്ങളും സമനിലയിലായി.

പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സയ്യിദ് അഹമ്മദ് അന്തരിച്ചു
എആര്‍ റഹ്മാന്‍, സോനു നിഗം, ടൈഗര്‍ ഷെറോഫ്.... കളറാകും ഐപിഎല്‍ ഉദ്ഘാടനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com