10 പന്തില്‍ 32 റണ്‍സ്; അഭിഷേക് പൊരെലിന്റെ കാമിയോ; പഞ്ചാബിന് മുന്നില്‍ 175 റണ്‍സ് ലക്ഷ്യം വച്ച് ഡല്‍ഹി

നീണ്ട ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്ത് കളിക്കാനിറങ്ങി. 13 പന്തില്‍ 18 റണ്‍സുമായി മടങ്ങി
ഋഷഭ് പന്ത്
ഋഷഭ് പന്ത്പിടിഐ

മൊഹാലി: ഐപിഎല്ലില്‍ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് പഞ്ചാബ് കിങ്‌സിനു മുന്നില്‍ 175 റണ്‍സ് ലക്ഷ്യം വച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

തുടക്കത്തില്‍ മികച്ച സ്‌കോറുമായി തുടങ്ങിയ ഡല്‍ഹി ഇടക്ക് തകര്‍ന്നു. പിന്നീട് അവസാന ഘട്ടത്തില്‍ അഭിഷേക് പൊരെല്‍ നടത്തിയ വെടിക്കെട്ടാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ഡല്‍ഹിയെ എത്തിച്ചത്.

താരം പത്ത് പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 32 റണ്‍സുമായി പുറത്താകാതെ നിന്നു. 13 പന്തില്‍ 21 റണ്‍സെടുത്തു അക്ഷര്‍ പട്ടേലും തിളങ്ങി. താരം രണ്ട് ഫോറും ഒരു സിക്‌സും നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 21 പന്തില്‍ 29 റണ്‍സെടുത്തു. സഹ ഓപ്പണര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 12 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 20 റണ്‍സും കണ്ടെത്തി.

25 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 33 റണ്‍സെടുത്ത ഷായ് ഹോപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കാനിറങ്ങിയ ക്യാപ്റ്റന്‍ ഋഷഭ് പന്തി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം മുന്നോട്ടു പോയില്ല. താരം 13 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 18 റണ്‍സുമായി മടങ്ങി.

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. കഗിസോ റബാഡ, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഋഷഭ് പന്ത്
7 പതിറ്റാണ്ടിന്‍റെ ബന്ധം; അഡിഡാസും ജര്‍മന്‍ ഫുട്‌ബോളും വേര്‍പിരിയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com