സഞ്ജുവിന് അര്‍ധ സെഞ്ച്വറി

33 പന്തില്‍ 50 അടിച്ച് രാജസ്ഥാന്‍ ക്യാപ്റ്റന്‍
സഞ്ജു സാംസണെ കെട്ടിപ്പിടിക്കുന്ന ലഖ്നൗ താരം ക്രുണാല്‍ പാണ്ഡ്യ
സഞ്ജു സാംസണെ കെട്ടിപ്പിടിക്കുന്ന ലഖ്നൗ താരം ക്രുണാല്‍ പാണ്ഡ്യട്വിറ്റര്‍

ജയ്പുര്‍: ഐപിഎല്ലിലെ ആദ്യ പോരിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനായി മലയാളിയും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി നേടി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരില്‍ 33 പന്തിലാണ് താരം 50ല്‍ എത്തിയത്.

നിലവില്‍ സഞ്ജു 43 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം 63 റണ്‍സുമായി ക്രീസില്‍ തുടരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടോസ് നേടി രാജസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (24), ജോസ് ബട്‌ലര്‍ (11) എന്നിവര്‍ പുറത്തായതതിനു പിന്നാലെ ഒന്നിച്ച സഞ്ജു സാംസണ്‍- റിയാന്‍ പരാഗ് സഖ്യമാണ് രാജസ്ഥാനെ തുണച്ചത്.

റിയാന്‍ പരാഗിനെ നാലാം നമ്പറില്‍ ഇറക്കാനുള്ള തീരുമാനം ഫലം കണ്ടു. താരം 29 പന്തുകള്‍ നേരിട്ട് 43 റണ്‍സെടുത്തു. ഒരു ഫോറും മൂന്ന് സിക്‌സും പറത്തി.

സഞ്ജു സാംസണെ കെട്ടിപ്പിടിക്കുന്ന ലഖ്നൗ താരം ക്രുണാല്‍ പാണ്ഡ്യ
മായങ്കിനു നേരെ പ്രകോപനം; മോശം പെരുമാറ്റത്തിനു കൊല്‍ക്കത്ത പേസര്‍ക്ക് പിഴ ശിക്ഷ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com