ഫൈനലിലെ കലിപ്പ് തീര്‍ക്കാന്‍ ഗുജറാത്ത്; ഇന്ന് ടൈറ്റന്‍സ് - സൂപ്പര്‍ കിങ്‌സ് പോരാട്ടം

ഋതുരാജ് ഗെയ്ക്‌വാദിന്റെ കീഴില്‍ ചെന്നൈ മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരത്തില്‍ നടത്തിയത്
ഇന്ന് ടൈറ്റന്‍സ് - സൂപ്പര്‍ കിങ്‌സ് പോരാട്ടം
ഇന്ന് ടൈറ്റന്‍സ് - സൂപ്പര്‍ കിങ്‌സ് പോരാട്ടംഎഎഫ്പി

ബെംഗളൂരു: ഐപിഎല്ലില്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നേടിയ തകര്‍പ്പന്‍ ജയത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് (സിഎസ്‌കെ) ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ (ജിടി) എതിരിടും. എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം.

അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ശുഭ്മാന്‍ ഗില്ലും സംഘവും ഇറങ്ങുന്നത്. മോഹിത് ശര്‍മ, റാഷിദ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയെങ്കിലും ടീമിന്റെ ബാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഇനിയും മെച്ചപ്പെടാനുണ്ട്. ടീമിന്റെ മധ്യനിര ഉണര്‍ന്ന് കളിക്കേണ്ടിരിക്കുന്നു.

മറുവശത്ത്, പുതിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ കീഴില്‍ ചെന്നൈ മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരത്തില്‍ നടത്തിയത്. ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാന്‍ നാല് വിക്കറ്റ് വീഴ്ത്തി, രവീന്ദ്ര ജഡേജയും മികച്ച പ്രകടനം കാഴ്ചവെച്ചു. രചിന്‍ രവീന്ദ്ര തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 15 പന്തില്‍ താരം 37 റണ്‍സ് നേടി, ശിവം ദുബെയും ജഡേജയും സ്വന്തം തട്ടകത്തില്‍ നന്നായി കളിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് ടൈറ്റന്‍സ് - സൂപ്പര്‍ കിങ്‌സ് പോരാട്ടം
തകര്‍പ്പന്‍ ബാറ്റിങ്ങുമായി കോഹ്‌ലി; പഞ്ചാബിനെതിരെ ബംഗളൂരുവിന് 'റോയല്‍' വിജയം

ഇരുടീമും തമ്മിലുള്ള നര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഗുജറാത്ത് 3-2 ന് മുന്നിലാണ്, എന്നാല്‍ കഴിഞ്ഞ വര്‍ഷം, ഐപിഎല്ലിന്റെ ഫൈനലില്‍ ചെന്നൈക്കായിരുന്നു ജയം. അതുകൊണ്ട് തന്നെ ഗുജറാത്തിനിത് തിരിച്ചടിക്കാനുള്ള മത്സരം തന്നെയാണ്.

സാധ്യത ടീം

ചെന്നൈ സൂപ്പര്‍ കിങ്‌സ് -ഋതുരാജ് ഗെയ്ക്‌വാദ് (സി), രചിന്‍ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, രവീന്ദ്ര ജഡേജ, സമീര്‍ റിസ്‌വി, എംഎസ് ധോനി , ദീപക് ചാഹര്‍, മഹേഷ് തീക്ഷണ, മുസ്തഫിസുര്‍ റഹ്മാന്‍, തുഷാര്‍ ദേശ്പാണ്ഡെ

ഗുജറാത്ത് ടൈറ്റന്‍സ് -ശുഭ്മാന്‍ ഗില്‍ (സി), വൃദ്ധിമാന്‍ സാഹ , സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, അസ്മത്തുള്ള ഒമര്‍സായി, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ, രവി ശീനിവാസന്‍ സായ് കിഷോര്‍, സ്‌പെന്‍സര്‍ ജോണ്‍സണ്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com