ചെന്നൈയ്ക്ക് മുമ്പില്‍ ടൈറ്റന്‍സ് വീണു; സൂപ്പര്‍കിങ്‌സിന്റെ ജയം 63 റണ്‍സിന്

ചെന്നൈക്കായി ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ചെന്നൈ സൂപ്പര്‍ കിങ്‌സ്
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫെയ്‌സ്ബുക്ക്

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് രണ്ടാം വിജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 63 റണ്‍സിനാണ് ചെന്നൈ വിജയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 37 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍. ചെന്നൈക്കായി ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ശിവം ദുബെ (51), റുതുരാജ് ഗെയ്കവാദ് (46), രചിന്‍ രവീന്ദ്ര (46) എന്നിവരുടെ ഇന്നിങ്സാണ് ചെന്നൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് രചിന്‍ രവീന്ദ്രയും നായകന്‍ ഋതുരാജ് ഗെയ്ക്വാദും മികച്ച തുടക്കമാണ് നല്‍കിയത്. 5.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 62 കടത്തി. 20 പന്തില്‍ 46 റണ്‍സ് നേടിയ രചിണ്‍ റാഷിദ് ഖാന്റെ പന്തില്‍ സാഹയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

പിന്നീട് ഋതുരാജും രഹാനെയും ടീം സ്‌കോര്‍ അനായാസം 100 കടത്തി. 11മത്തെ ഓവറില്‍ സ്പെന്‍സര്‍ ജോണ്‍സണ്‍ 36 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ നായകനെ പുറത്താക്കി. സ്‌കോര്‍ 127 ല്‍ നില്‍ക്കെ രഹാനെ(12 പന്തില്‍ 12) പുറത്തായി. പിന്നീടെത്തിയ ശിവം ദുബെ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത് 23 പന്തില്‍ അര്‍ധശതകത്തോടെ 51 റണ്‍സ് നേടിയ താരം 5 സിക്സും 2 ബൗണ്ടറികളും നേടി. ഡാരില്‍ മിച്ചലുമായി ചേര്‍ന്ന് ദുബെ ടീം സ്‌കോര്‍ 184 ല്‍ എത്തിച്ചു. 19മത്തെ ഓവറില്‍ റാഷിദ് ഖാന്റെ ഓവറിലാണ് ദുബെ പുറത്താകുന്നത്. 6 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത സമീര്‍ റിസ്വിയെ മോഹിത് ശര്‍മയാണ് പുറത്താക്കിയത്. 20 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ റണ്ണൗട്ടി പുറത്തായി. ജഡേജ 3 പന്തില്‍ നിന്ന് 7 റണ്‍സ് നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്
150-ാം മത്സരത്തില്‍ ഛേത്രിയുടെ ഗോള്‍ വിഫലമായി; ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയെ തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന്‍

മറുപടി ബാറ്റിങ്ങില്‍ മൂന്നാം ഓവറില്‍ തന്നെ എട്ട് റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. വൈകാതെ വൃദ്ധിമാന്‍ സാഹയും (21). തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഗുജറാത്തിന് ആയതുമില്ല. സായിക്ക് പിന്നാലെ വിജയ് ശങ്കര്‍ (12), ഡേവിഡ് മില്ലര്‍ (21), അസ്മതുള്ള ഓമര്‍സായ് (11), രാഹുല്‍ തെവാട്ടിയ (6), റാഷിദ് ഖാന്‍ (1) എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഉമേഷ് യാദവ് (10), സ്‌പെന്‍സര്‍ ജോണ്‍സണ്‍ (5) പുറത്താവാതെ നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com