തോല്‍വിക്ക് പിന്നാലെ ഗുജറാത്തിന് തിരിച്ചടി; നായകന്‍ ഗില്ലിന് പിഴ; 12 ലക്ഷം രൂപ ഒടുക്കണം

ഈ സീസണില്‍ ഓവര്‍ നിരക്കിന്റെ പേരില്‍ ആദ്യം പിഴ നേരിടുന്ന ടീമാണ് ടൈറ്റന്‍സ്.
ഐപിഎല്‍ മത്സരശേഷം
ധോനിക്ക് ഹസ്തദാനം നല്‍കുന്ന ശുഭ്മാന്‍ ഗില്‍
ഐപിഎല്‍ മത്സരശേഷം ധോനിക്ക് ഹസ്തദാനം നല്‍കുന്ന ശുഭ്മാന്‍ ഗില്‍ പിടിഐ

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഔവര്‍നിരക്കിന്റെ പേരില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് 12 ലക്ഷം രൂപ പിഴ. ഈ സീസണില്‍ ഓവര്‍ നിരക്കിന്റെ പേരില്‍ ആദ്യം പിഴ നേരിടുന്ന ടീമാണ് ടൈറ്റന്‍സ്.

''ഇന്നലെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്‍ മത്സരത്തിനിടെ ടീമിന്റെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പിഴ ചുമത്തി. മിനിമം ഓവര്‍ റേറ്റ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണിലെ ആദ്യത്തെ നടപടിയായി ഗില്ലിന് 12 ലക്ഷം രൂപ പിഴ ചുമത്തി,'' ഐപിഎല്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐപിഎല്‍ മത്സരശേഷം
ധോനിക്ക് ഹസ്തദാനം നല്‍കുന്ന ശുഭ്മാന്‍ ഗില്‍
പ്രായത്തെ വെല്ലുന്ന പ്രകടനം; ചെപ്പോക്കിനെ ആവേശത്തിലാക്കി 'തല'യുടെ ക്യാച്ച്, വിഡിയോ

ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി മുംബൈ ഇന്ത്യന്‍സിലേക്ക് മാറിയതിനെത്തുടര്‍ന്ന് ടൈറ്റന്‍സിന്റെ നായകനായ ഗില്‍ ആദ്യ മത്സരത്തില്‍ മുംബൈക്കെതിരെ വിജയം നേടിയിരുന്നു. ക്യാപറ്റനെന്ന നിലയില്‍ ഗില്ലിന് മികച്ച തുടക്കമായിരുന്നു ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com