ക്യാപ്റ്റന്‍ സ്ഥാനം എന്തിന് ഒഴിഞ്ഞു? ഹനുമ വിഹാരിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

നോട്ടീസ് അയച്ച് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍
ക്യാപ്റ്റന്‍ സ്ഥാനം എന്തിന് ഒഴിഞ്ഞു? ഹനുമ വിഹാരിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഹൈദരാബാദ്: ക്യാപ്റ്റന്‍സി വിവാദത്തില്‍ ഹനുമ വിഹാരിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍. ക്യാപ്റ്റന്‍ സ്ഥാനത്തു നീക്കിയതിനു പിന്നാലെ ഇനി ആന്ധ്രയ്ക്കായി കളിക്കില്ലെന്നു രഞ്ജി പോരാട്ടത്തിനിടെ താരം വ്യക്തമാക്കിയിരുന്നു. ഇതാണ് വിവാദമായത്.

പിന്നാലെയാണ് ആന്ധ്ര ക്രിക്കറ്റിലെ ഉന്നത നേതൃത്വം യോഗം ചേര്‍ന്നു താരത്തിനു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ ഇതുവരെ ഹനുമ വിഹാരി ഇതിനു മറുപടി നല്‍കിയിട്ടില്ല.

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് താരത്തിനു ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായത്. പിന്നാലെ ആന്ധ്രക്കായി ഇനി കളിക്കില്ലെന്നു താരം വ്യക്തമാക്കിയിരുന്നു. ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനിലെ രാഷ്ട്രീയം തന്റെ നായക സ്ഥാനം നഷ്ടമാകുന്നതിന് കാരണമായെന്ന് സോഷ്യല്‍ മീഡിയിയിലെ കുറിപ്പില്‍ താരം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രഞ്ജിയില്‍ നാലാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ മധ്യപ്രദേശിനെതിരെ അഞ്ച് റണ്‍സിന് ആന്ധ്ര പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ ഹനുമ വിഹാരി 55 റണ്‍സ് നേടി. രഞ്ജി സീസണിലെ ആദ്യ മത്സരത്തില്‍ ബംഗാളിനെതിരെ ആന്ധ്ര വിജയം നേടിയതിന് പിന്നാലെയാണ് ഹനുമ വിഹാരി അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്.

റിക്കി ഭുയി ആണ് സീസണില്‍ പിന്നീട് ആന്ധ്രയെ നയിച്ചത്. സഹ താരത്തെ ഉറക്കെ ചീത്തവിളിച്ചതാണ് തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ പുറത്താക്കാന്‍ കാരണമെന്ന് വിഹാരി പറഞ്ഞു.

ക്യാപ്റ്റന്‍ സ്ഥാനം എന്തിന് ഒഴിഞ്ഞു? ഹനുമ വിഹാരിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
സൂര്യകുമാര്‍ കാത്തിരിക്കണം; തിരിച്ചടി മുംബൈ ഇന്ത്യന്‍സിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com