സൂര്യകുമാര്‍ കാത്തിരിക്കണം; തിരിച്ചടി മുംബൈ ഇന്ത്യന്‍സിന്

സൂര്യകുമാര്‍ യാദവ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ്
സൂര്യകുമാര്‍ യാദവ്
സൂര്യകുമാര്‍ യാദവ്ട്വിറ്റര്‍

മുംബൈ: പരിക്കേറ്റ് വിശ്രമിക്കുന്ന സ്റ്റാര്‍ ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ തിരിച്ചു വരവ് വൈകും. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരത്തിനു ഇനിയും വിശ്രമം വേണമെന്നു ബിസിസിഐ സ്ഥിരീകരിച്ചു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനാണ് കനത്ത തിരിച്ചടി. കുറച്ചു മത്സരങ്ങള്‍ കൂടി ചിലപ്പോള്‍ താരത്തിനു നഷ്ടമാകും. നിലവില്‍ സൂര്യ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ്.

ഐപിഎല്ലിനു പിന്നാലെ ടി20 ലോകകപ്പ് നടക്കും. അതിനാല്‍ തന്നെ പൂര്‍ണ ഫിറ്റായ ശേഷം മാത്രമേ സൂര്യക്ക് ഐപിഎല്‍ കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കു എന്ന് റിപ്പോര്‍ട്ടുണ്ട്. ലോകകപ്പില്‍ ഇന്ത്യയുടെ അനിവാര്യ താരമാണ് സൂര്യ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

171.55 സ്‌ട്രൈക്ക് റേറ്റുള്ള വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്ററാണ് സൂര്യ. 60 ടി20 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച താരം 2141 റണ്‍സ് നേടിയിട്ടുണ്ട്. നാല് സെഞ്ച്വറിയടക്കമാണ് ഇത്രയും റണ്‍സ്.

ഐപിഎല്ലില്‍ സൂര്യയുടെ ടീമായി മുംബൈ തുടരെ രണ്ട് മത്സരങ്ങളും തോറ്റു നില്‍ക്കുകയാണ്. സീസണിലെ മൂന്നാം പോരാട്ടത്തില്‍ അവര്‍ തിങ്കളാഴ്ച രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും.

സൂര്യകുമാര്‍ യാദവ്
ഇറങ്ങിയാല്‍ റെക്കോര്‍ഡ്; രാജസ്ഥാനെതിരെ നാഴികക്കല്ല് താണ്ടാന്‍ പന്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com