ഇറങ്ങിയാല്‍ റെക്കോര്‍ഡ്; രാജസ്ഥാനെതിരെ നാഴികക്കല്ല് താണ്ടാന്‍ പന്ത്

ജയം തേടി ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെതിരെ
ഋഷഭ് പന്ത്
ഋഷഭ് പന്ത്പിടിഐ

ന്യൂഡല്‍ഹി: നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഋഷഭ് പന്ത് വീണ്ടും ക്രിക്കറ്റ് കളത്തിലിറങ്ങിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായി ഇറങ്ങിയ പന്തിനു പക്ഷേ കാര്യമായി തിളങ്ങാനായില്ല. ടീം തോല്‍ക്കുകയും ചെയ്തു. ഇന്ന് രണ്ടാം മത്സരത്തിനു ടീം ഇറങ്ങുമ്പോള്‍ അവര്‍ ജയം പ്രതീക്ഷിക്കുന്നു. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.

ഇന്നത്തെ മത്സരത്തില്‍ പന്തിനു വ്യക്തിഗതമായ ഒരു നേട്ടം കൂടി സ്വന്തമാകും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി പന്ത് മാറും. നിലവില്‍ ടീമിലുള്ള വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയുടെ റെക്കോര്‍ഡിനൊപ്പമാണ് പന്തുള്ളത്. ഇരുവരും 99 മത്സരങ്ങള്‍ വീതം ടീമിനായി കളിച്ചു. മിശ്ര ഇന്നിറങ്ങാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ റെക്കോര്‍ഡ് പന്തിന്റെ പേരിലായി മാറും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

98 ഇന്നിങ്‌സുകളില്‍ നിന്നായി ഡല്‍ഹിക്കു വേണ്ടി താരം നേടിയത് 2856 റണ്‍സ്. ഒരു സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും പേരിലുണ്ട്. 262 ഫോറുകളും 129 സിക്‌സുകളും പന്ത് ഇതുവരെ ഐപിഎല്ലില്‍ അടിച്ചെടുത്തു.

62 ക്യാച്ചുകളും 19 സ്റ്റംപിങുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡും പന്തിന്റെ പേരില്‍ തന്നെ.

ഋഷഭ് പന്ത്
'ക്ലാസ് (സന്‍) ഇന്നിങ്‌സില്‍ ഞങ്ങളുടെ തല കറങ്ങി!'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com