'ക്ലാസ് (സന്‍) ഇന്നിങ്‌സില്‍ ഞങ്ങളുടെ തല കറങ്ങി!'

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഭിനന്ദിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു
ക്ലാസന്‍റെ ബാറ്റിങ്
ക്ലാസന്‍റെ ബാറ്റിങ്ട്വിറ്റര്‍

ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കഴിഞ്ഞ ദിവസം നേടിയത് ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് ടീം അടിച്ചെടുത്തത്.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സ്ഥാപിച്ച അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെന്ന റെക്കോര്‍ഡാണ് എസ്ആര്‍എച് പഴങ്കഥയാക്കിയത്. 11 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് എസ്ആര്‍എച് സ്വന്തം തട്ടകത്തില്‍ മറികടന്നത്. പിന്നാലെ സണ്‍റൈസേഴ്‌സിനെ അഭിനന്ദിച്ച് ബംഗളൂരു പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ശ്രദ്ധേയമായത്.

'ക്ലാസ് (സന്‍) ഇന്നിങ്‌സില്‍ ഞങ്ങളുടെ തല കറങ്ങുന്നു. പുതിയ ബഞ്ച് മാര്‍ക്കിനു അഭിനന്ദനങ്ങള്‍. റെക്കോര്‍ഡുകള്‍ എന്നാല്‍ തകര്‍ക്കപ്പെടാനുള്ളതാണ്. ഗംഭീരം സണ്‍റൈസേഴ്‌സ്'- റെക്കോര്‍ഡ് നേട്ടത്തില്‍ ടീമിനെ അഭിനന്ദിച്ച് ആര്‍സിബി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ് ഹൃദ്യമായി. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റായാണ് ആരാധകര്‍ പോസ്റ്റിനെ കണ്ടത്.

മത്സരത്തില്‍ 23 പന്തില്‍ ഏഴ് സിക്‌സുകള്‍ സഹിതം 63 റണ്‍സ് വാരി അഭിഷേക് ശര്‍മയും 34 പന്തില്‍ ഏഴ് സിക്‌സുകള്‍ തൂക്കി 80 റണ്‍സുമായി ഹെയ്ന്റിച് ക്ലാസനും തിളങ്ങിയതോടെയാണ് മികച്ച സ്‌കോര്‍ പിറന്നത്. ട്രാവിസ് ഹെഡ്ഡ് (24 പന്തില്‍ 62), എയ്ന്‍ഡന്‍ മാര്‍ക്രം (28 പന്തില്‍ 42) എന്നിവരും തിളങ്ങി.

ക്ലാസന്‍റെ ബാറ്റിങ്
അടികിട്ടി, അങ്കലാപ്പിലായി! സഹായം ചോദിച്ച ഹർദികിനെ ബൗണ്ടറി ലൈനിലേക്ക് ഓടിച്ച് രോഹിത് (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com