റണ്ണൊഴുകും, സഞ്ജുവോ, പന്തോ?; കണക്കുകളില്‍ മുന്നില്‍ റോയല്‍സ്, ഇന്ന് രാജസ്ഥാന്‍- ഡല്‍ഹി പോരാട്ടം

ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോടാണ് ഡല്‍ഹി തോറ്റത്
സഞ്ജു സാംസണ്‍
സഞ്ജു സാംസണ്‍ ഫെയ്‌സ്ബുക്ക്

ജയ്പൂര്‍: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടും. സഞ്ജുവും കൂട്ടരും രണ്ടാം ജയം തേടി ഇറങ്ങുമ്പോള്‍ ആദ്യ ജയത്തിനാണ് ഋഷഭ് പന്തും സംഘവും ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോടാണ് ഡല്‍ഹി തോറ്റത്. ലക്‌നൗവിനെതിരെയാണ് രാജസ്ഥാന്‍ ജയം നേടിയത്.

ജയ്പൂരില്‍ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ വിജയ കുതിപ്പ് തുടരാനാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്. ജയ്പൂരിലെ പിച്ച് പേസിനെ പിന്തുണക്കുന്നതല്ല. കഴിഞ്ഞ മത്സരഫലം ഇത് തെളിയിച്ചിരുന്നു. പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമായേക്കാം. അതുകൊണ്ട് തന്നെ വലിയ സ്‌കോര്‍ ടീമുകള്‍ അടിച്ചെടുത്തേക്കും.

രാജസ്ഥാനും ഡല്‍ഹിയും ഇതുവരെ 27 ഐപിഎല്‍ മത്സരങ്ങളില്‍ നേര്‍ക്ക് നേര്‍ എത്തിയിട്ടുണ്ട്. ഇതില്‍ 13 എണ്ണത്തില്‍ ഡല്‍ഹി വിജയിച്ചു, 14 എണ്ണം രാജസ്ഥാന്‍ നേടി. റോയല്‍സിനെതിരെ ഡല്‍ഹിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 207 ആണ്, ഡല്‍ഹിക്കെതിരെ രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍ 222ഉം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഞ്ജു സാംസണ്‍
വെടിക്കെട്ട് പൂരം, റെക്കോര്‍ഡുകള്‍ അടിച്ചെടുത്തു; മുംബൈയെ തറപറ്റിച്ച് സണ്‍റൈസേഴ്സ്

സാധ്യത ടീം

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്ട്ലര്‍, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിമ്റോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, നാന്ദ്രെ ബര്‍ഗര്‍, ആവേഷ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍

ഡല്‍ഹി ക്യാപിറ്റല്‍സ്:

ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഷായ് ഹോപ്പ്, ഋഷഭ് പന്ത് (ക്യാപ്റ്റന്‍), റിക്കി ഭുയി, ട്രിസ്റ്റണ്‍ സ്റ്റബ്സ്, അക്ഷര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com