'ഉറപ്പിച്ചോളു, റിയാന്‍ പരാഗ് നാളെയുടെ താരം!'- അഭിനന്ദിച്ച് സഞ്ജു

'ഇന്ത്യന്‍ ക്രിക്കറ്റിനു ഏറെ സംഭാവനകള്‍ സമ്മാനിക്കാന്‍ കെല്‍പ്പുള്ളവന്‍'
റിയാന്‍ പരാഗ്
റിയാന്‍ പരാഗ്പിടിഐ

ജയ്പുര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനു ജയമൊരുക്കിയത് യുവ താരം റിയാന്‍ പരാഗ് നേടിയ 84 റണ്‍സായിരുന്നു. താരത്തിന്റെ സ്‌ഫോടനാത്മക ബാറ്റിങിനെ അഭിനന്ദിച്ച് രാജസ്ഥാന്റെ മലയാളി നായകന്‍ സഞ്ജു സാസംണ്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയം.

'കഴിഞ്ഞ കുറച്ച് വര്‍ഷമായി റിയാന്‍ പരാഗ് ശ്രദ്ധേയനാണ്. ഞാന്‍ എവിടെ പോയാലും ആളുകള്‍ എന്നോടു ചോദിക്കുന്നത് റിയാന്‍ പരാഗിനെ കുറിച്ചാണ്. ഇന്ത്യന്‍ ക്രിക്കറ്റിനു നാളെ ഏറെ സംഭാവനകള്‍ സമ്മാനിക്കാന്‍ കെല്‍പ്പുള്ള താരമാണ് റിയാന്‍'- സഞ്ജു വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡല്‍ഹിക്കെതിരെ യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ എന്നിവരെ നഷ്ടപ്പെട്ട ശേഷം രാജസ്ഥാന്‍ തിരികെ കയറിയത് റിയാന്റെ ബാറ്റിങ് കരുത്തില്‍. നാലാമനായി എത്തി നിലയുറപ്പിച്ച് ആക്രമിച്ചാണ് റിയാന്‍ കത്തിക്കയറിയത്.

താരം 45 പന്തില്‍ ആറ് സിക്‌സും ഏഴ് ഫോറും സഹിതം 84 റണ്‍സ് വാരി പുറത്താകാതെ നിന്നു. അവസാന ഓവര്‍ എറിഞ്ഞ ഡല്‍ഹിയുടെ നിര്‍ണായക ബൗളര്‍ ആന്റിച് നോര്‍ക്യെക്കെതിരെ ഒരോവറില്‍ താരം 25 റണ്‍സ് അടിച്ചു. 4,4,6,4,6,1- ആറ് പന്തുകളില്‍ നിന്ന് താരം അടിച്ചു.

റിയാന്‍ പരാഗ്
വീണ്ടും കോഹ്‌ലി- ഗംഭീര്‍! ഇന്ന് ചിന്നസ്വാമിയില്‍ തീ പാറും പോര്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com