'സ്റ്റംപിനു പിന്നില്‍ നിന്ന് കളി നിര്‍ണയിക്കും 'തല'

എംഎസ് ധോനിയെക്കുറിച്ച് സ്റ്റീവ് സ്മിത്ത്
എംഎസ് ധോനി
എംഎസ് ധോനിട്വിറ്റര്‍

ചെന്നൈ: വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ഇതിഹാസവും മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ എംഎസ് ധോനിയെ പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. 42ാം വയസിലും ധോനിയുടെ ഉള്ളിലെ ക്രിക്കറ്റ് മികവിനെ എടുത്തു പറയുകയാണ് സ്മിത്ത്.

ക്രിക്കറ്റിനെ കുറിച്ചുള്ള ധോനിയുടെ മൈതാന അറിവ് അപാരമാണെന്നു സ്മിത്ത് പറയുന്നു. കളിയെക്കുറിച്ചു ധോനിയുടെ ധാരണയെ മറികടക്കാന്‍ നിലവില്‍ ഒരു ഇന്ത്യന്‍ താരവുമില്ലെന്നും സ്മിത്ത് അടിവരയിടുന്നു. നേരത്തെ ധോനിയുടെ ക്യാപ്റ്റന്‍സിയില്‍ റൈസിങ് പുനെ സൂപ്പര്‍ ജയന്‍റ്സില്‍ കളിച്ച അനുഭവത്തിലാണ് താരം ധോനിയെക്കുറിച്ചുള്ള ശ്രദ്ധേയ നിരീക്ഷണങ്ങള്‍ പങ്കിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'സ്റ്റംപിനു പിന്നില്‍ ഇന്നും ധോനിയെ ഒരാള്‍ക്കും വെല്ലാന്‍ സാധിക്കില്ല. അങ്ങനെ ഒരു താരം നിലവില്‍ ഇന്ത്യയില്‍ ഇല്ല. കളിയുടെ എല്ലാ വശങ്ങളും അദ്ദേഹം മൈതനത്തു നിന്നു മനസിലാക്കുന്നു. ആ രീതി മറ്റാര്‍ക്കുമില്ല. അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ് ധോനിക്ക്.'

'ശാന്തനായ വ്യക്തിയാണ് എംഎസ്. കളത്തിനു പുറത്ത് ഒട്ടേറെ തിരക്കുകള്‍ ധോനിക്കുണ്ട്. എന്നാല്‍ കളത്തില്‍ അദ്ദേഹം വളരെ ശാന്തമായാണ് ഇടപെടുന്നത്. അത്തരം അമ്പരപ്പിക്കുന്ന ഒട്ടേറെ നിമിഷങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം കളിച്ചതും അദ്ദേഹത്തിന്റെ കീഴില്‍ കളിക്കാന്‍ സാധിച്ചതും ശരിക്കും ആസ്വദിച്ച അവസരങ്ങളായിരുന്നു. കളി മെച്ചപ്പെടുത്താന്‍ ധോനി ഏറെ സഹായങ്ങളും ചെയ്തിട്ടുണ്ട്'- സ്മിത്ത് വ്യക്തമാക്കി.

എംഎസ് ധോനി
ചരിത്രമെഴുതി ബിജയ് ഛേത്രി! ലാറ്റിനമേരിക്കന്‍ ടീമില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com