ബാബര്‍ അസം വീണ്ടും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍

ഏകദിന, ട്വന്റി 20 ടീം നായകനായിട്ടാണ് ബാബര്‍ അസമിനെ നിയമിച്ചത്
ബാബര്‍ അസം
ബാബര്‍ അസംഫയൽ ചിത്രം

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകനായി ബാബര്‍ അസമിനെ വീണ്ടും നിയമിച്ചു. ഏകദിന, ട്വന്റി 20 ടീം നായകനായിട്ടാണ് ബാബര്‍ അസമിനെ നിയമിച്ചത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് തീരുമാനമെടുത്തത്.

ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് ബാബര്‍ അസമിനെ ഏകദിന, ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയത്. ഇതിനു പിന്നാലെ ടെസ്റ്റ് നായകസ്ഥാനവും ബാബര്‍ അസം രാജിവെച്ചു. തുടര്‍ന്ന് ഷഹീന്‍ അഫ്രീഡിയെ ട്വന്റി 20 നായകനായി നിയമിക്കുകയും ചെയ്തു. ഷാന്‍ മസൂദിനെ ടെസ്റ്റ് നായകനായും നിയമിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ജനുവരിയില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ അഞ്ചു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ നാലിലും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഇതിനിടെ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്കാ അഷറഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒഴിഞ്ഞിരുന്നു.

മുഹ്‌സിന്‍ നഖ് വിയുടെ നേതൃത്വത്തിലുള്ള പുതിയ പാക് ക്രിക്കറ്റ് ബോര്‍ഡ് ക്യാപ്റ്റനെന്ന നിലയില്‍ ഷഹീദ് അഫ്രിഡിയുടേയും ഷാന്‍ മസൂദിന്റെയും പ്രകടനത്തില്‍ തൃപ്തരായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് പിസിബി മുതിര്‍ന്ന താരമായ ബാബര്‍ അസമിനെ തന്നെ നായകനാക്കാന്‍ നീക്കം നടത്തി വരികയായിരുന്നു.

പുതിയ സെലക്ഷന്‍ കമ്മിറ്റി ബാബര്‍ അസമിനെ തന്നെ ട്വന്റി-20 ഏകദിന ക്യാപ്റ്റനായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കി. ഈ തീരുമാനം പാക് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. ട്വന്റി-20 ലോകകപ്പ് ബാബര്‍ അസമിന് കീഴിലാകും പാകിസ്ഥാന്‍ കളിക്കുക.

ബാബര്‍ അസം
തകർപ്പൻ തുടക്കം, പിന്നീട് മായങ്കിന്റെ വേ​ഗതയ്ക്ക് മുന്നിൽ അടിപതറി; പഞ്ചാബിന് 21 റൺസ് തോൽവി

ഇതിനു മുമ്പായി ഏപ്രില്‍ 18 ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ അഞ്ച് ട്വന്റി-20 മത്സര പരമ്പരയാകും ക്യാപ്റ്റന്‍ സ്ഥാനം വീണ്ടും ഏറ്റെടുത്ത ശേഷമുള്ള ബാബറിന്റെ ആദ്യ പോരാട്ടം. ടെസ്റ്റ് ടീം നായകസ്ഥാനവും ബാബര്‍ അസമിന് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com