'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

പ്രീണനമാണ് ടീം തിരഞ്ഞെടുപ്പില്‍ കാണുന്നതെന്നു ആരോപണം
ഋതുരാജ് ഗെയ്ക്‌വാദ്
ഋതുരാജ് ഗെയ്ക്‌വാദ്ട്വിറ്റര്‍

ചെന്നൈ: കഴിഞ്ഞ ദിവസമാണ് ഇന്ത്യ ടി20 ലോകകപ്പിനുള്ള 15 അംഗ സംഘത്തെ പ്രഖ്യാപിച്ചത്. ടീം തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും ഇതിഹാസവുമായി കൃഷ്മാചാരി ശ്രീകാന്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്‌വാദിനെ ഉള്‍പ്പെടുത്തിയതും റിസര്‍വ് താരമായിട്ടാണെങ്കിലും ശുഭ്മാന്‍ ഗില്ലിനെ പരിഗണിച്ചതുമാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്.

പ്രീണനവും പക്ഷപാതവുമാണ് ടീം തിരഞ്ഞെടുപ്പില്‍ കാണുന്നതെന്നു ശ്രീകാന്ത് വ്യക്തമാക്കി. ഒരു യു ട്യൂബ് ചാനലിലാണ് മുന്‍ താരം അഭിപ്രായം തുറന്നു പറഞ്ഞത്.

'ഒരു സംശയവുമില്ല ഋതുരാജ് ഗെയ്ക്‌വാദ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു. 17 ടി20 അന്താരാഷ്ട്ര മത്സരത്തില്‍ 500നു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരമാണ് അദ്ദേഹം. ഓസ്‌ട്രേലിയക്കെതിരെ ടി20യില്‍ ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ശുഭ്മാന്‍ ഗില്‍ സമ്പൂര്‍ണമായി ഫോം ഔട്ടാണ്. പക്ഷേ അദ്ദേഹം എങ്ങനെ ടീമിലെത്തി?'

'സെലക്ടര്‍മാര്‍ക്ക് ഗില്‍ വേണം അതു നിര്‍ബന്ധമാണ്. ടി20 ആയാലും ഏകദിനം ആയാലും ടെസ്റ്റ് അയാലും അദ്ദേഹത്തിനു ടീമില്‍ സ്ഥാനം കിട്ടും. ഫോമായില്ലെങ്കിലും അവസരം ഉറപ്പ്. ടീം തിരഞ്ഞെടുപ്പ് തികച്ചും പക്ഷപാതപരമാണ്'- ശ്രീകാന്ത് ആരോപിച്ചു.

ബിസിസിഐ പ്രഖ്യാപിച്ച 15 അംഗ സംഘത്തില്‍ ഗില്‍ ഇല്ല. എന്നാല്‍ താരത്തെ റിസര്‍വായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗില്ലിനു പുറമെ റിങ്കു സിങ്, ഖലീല്‍ അഹമദ്, ആവേശ് ഖാന്‍ എന്നിവരാണ് മറ്റ് റിസര്‍വ് താരങ്ങള്‍.

ഋതുരാജ് ഗെയ്ക്‌വാദ്
ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com