ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

റണ്‍സ് ഓടാന്‍ വിസമ്മതിച്ച ധോനിയുടെ നീക്കത്തെ വിമര്‍ശിച്ച് ആരാധകര്‍
ധോനി റണ്ണെടുക്കാന്‍ വിസമ്മതിച്ചതോടെ തിരികെ ഓടുന്ന ഡാരില്‍ മിച്ചല്‍
ധോനി റണ്ണെടുക്കാന്‍ വിസമ്മതിച്ചതോടെ തിരികെ ഓടുന്ന ഡാരില്‍ മിച്ചല്‍ട്വിറ്റര്‍

ചെന്നൈ: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോനി. എന്നാല്‍ ചിലപ്പോഴെങ്കിലും ആ പെരുമയ്ക്ക് കോട്ടം സംഭവിച്ചിട്ടുണ്ട്. അത്തരമൊരു കാഴ്ചയ്ക്ക് ഇന്നലെ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയം സാക്ഷിയായി.

പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ താരത്തിന്റെ മനോഭാവം വിമര്‍ശനത്തിനും ഇടയാക്കി. ധോനി സ്വാര്‍ഥനാണെന്നു വരെ ആരാധകര്‍ വിമര്‍ശനം ഉന്നയിച്ചു. ആരാധക വിമര്‍ശനത്തിനു പിന്നാലെ മുന്‍ താരങ്ങളും ധോനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. ഇര്‍ഫാന്‍ പഠാന്‍ തന്റെ വിയോജിപ്പ് തുറന്നു പറഞ്ഞു.

അര്‍ഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്ത് ധോനി ഡീപ്പില്‍ സ്വീപ്പര്‍ കവറിലേക്ക് തൂക്കിയടിച്ചു. നോണ്‍ സ്‌ട്രൈക്കില്‍ ഡാരില്‍ മിച്ചലായിരുന്നു കളിച്ചത്. താരം റണ്‍സിനായി ഓടുകയും ചെയ്തു. ഏതാണ്ട് ബാറ്റിങ് ക്രീസിനു സമീപം വരെ എത്തിയെങ്കിലും ധോനി ക്രീസില്‍ നിന്നു അനങ്ങിയില്ല. ഇതോടെ മിച്ചല്‍ തിരികെ ഓടി, കഷ്ടിച്ച് റണ്ണൗട്ടില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു കിവി താരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓടിയിരുന്നെങ്കില്‍ ടീമിനു 2 റണ്‍സെങ്കിലും എടുക്കാമായിരുന്നു. എന്നാല്‍ ധോനി അതിനു മിനക്കെടാഞ്ഞതാണ് വിമര്‍ശനത്തിനു ഇടയാക്കിയത്. അവസാന ഓവറില്‍ ഒരു സിക്‌സും ഫോറും ധോനി തൂക്കിയെങ്കിലും അവസാന പന്തില്‍ റണ്ണൗട്ടായി മടങ്ങുകയും ചെയ്തു.

പിന്നാലെയാണ് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഒരു ടീം ഗെയിമില്‍ ധോനിയെപ്പോലെ ഒരാള്‍ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്നു പഠാന്‍ പറയുന്നു. ഡാരില്‍ മിച്ചലും അന്താരാഷ്ട്ര താരമാണ്. അദ്ദേഹം ഒരു ബൗളര്‍ മാത്രമാണെങ്കില്‍ ധോനിയുടെ നീക്കം മനസിലാകും. എന്നാല്‍ ഇതങ്ങനെയല്ല. ഇര്‍ഫാന്‍ വ്യക്തമാക്കി.

ഡരില്‍ മിച്ചല്‍ രണ്ട് റണ്ണെങ്കിലും ഓടാന്‍ പദ്ധതിയിട്ടു. എന്നാല്‍ ധോനി റണ്‍ എടുക്കാന്‍ മിനക്കെട്ടില്ല. അടുത്ത പന്ത് ധോനി സിക്‌സടിച്ചു. ധോനിക്ക് പകരം കോഹ്‌ലിയോ, രോഹിതോ ആണെങ്കില്‍ ആരാധകര്‍ വിമര്‍ശനവുമായി എത്തുമായിരുന്നു. അവരെ സ്വാര്‍ഥരെന്നു വിളിച്ചേനെ- അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബ്രോ എക്‌സില്‍ കുറിച്ചു.

ധോനി റണ്ണെടുക്കാന്‍ വിസമ്മതിച്ചതോടെ തിരികെ ഓടുന്ന ഡാരില്‍ മിച്ചല്‍
'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com