'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

ടി20 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം ലഭിക്കാതെ റിങ്കു സിങ്. താരം റിസര്‍വ് പട്ടികയില്‍
 റിങ്കു സിങ്
റിങ്കു സിങ്ട്വിറ്റര്‍

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാത്തതില്‍ നിരാശപ്പെട്ട് റിങ്കു സിങിന്റെ കുടുംബം. താരത്തെ റിസര്‍വ് താരമായി മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 15 അംഗ ടീമില്‍ റിങ്കുവിനെ ഉള്‍പ്പെടുത്തിയില്ല. പിന്നാലെയാണ് പ്രതികരണം.

15 അംഗ ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കാഞ്ഞത് അവന്റെ ഹൃദയം തകര്‍ത്തതായി പിതാവ് ഖന്‍ചന്ദ്ര സിങ് പറയുന്നു. ടീമില്‍ ഉള്‍പ്പെടുന്നത് ആഘോഷിക്കാന്‍ പടക്കം വാങ്ങി വച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കുന്നു.

'അവന്റെ ഹൃദയം തകര്‍ന്നു പോയി 15 ടീമില്‍ ഇല്ലെന്നു അറിഞ്ഞപ്പോള്‍. അമ്മയെ വിളിച്ചാണ് അവന്‍ പറഞ്ഞത്. ടീമില്‍ ഉള്‍പ്പെടുമെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. അതിനാല്‍ ആഘോഷിക്കാന്‍ പടക്കം വാങ്ങി വച്ചിരുന്നു. മധുര പലഹാരങ്ങളും വങ്ങിയിരുന്നു. ശരിക്കും വിഷമമുണ്ട്'- ഖന്‍ചന്ദ്ര വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടി20യില്‍ ഫിനിഷറെന്ന നിലയില്‍ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ശ്രദ്ധിക്കപ്പെട്ട റിങ്കു വൈകാതെ ഇന്ത്യക്കായി അരങ്ങേറിയിരുന്നു. അന്താരാഷ്ട്ര ടി20യിലും താരം മികവോടെ ഫിനിഷര്‍ റോളില്‍ തിളങ്ങി.

15 ടി20 മത്സരങ്ങളില്‍ നിന്നു 356 റണ്‍സാണ് സമ്പാദ്യം. 69 റണ്‍സ് മികച്ച സ്‌കോര്‍. 176.24 സ്‌ട്രൈക്ക്‌റേറ്റ്, 89.0 ആവറേജ്.

15 അംഗ സംഘത്തില്‍ റിങ്കുവിനെ ഉള്‍പ്പെടുത്താത് വലിയ അമ്പരപ്പ് ആരാധകരില്‍ സൃഷ്ടിച്ചിരുന്നു. അതേസമയം നാല് റിസര്‍വ് താരങ്ങളില്‍ ഒരാള്‍ റിങ്കുവാണ്. ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമദ്, ആവേശ് ഖാന്‍ എന്നിവരാണ് മറ്റുള്ളവര്‍.

 റിങ്കു സിങ്
'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com