'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്
ഹർദിക് പാണ്ഡ്യ
ഹർദിക് പാണ്ഡ്യട്വിറ്റര്‍

മുംബൈ: 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാംഖഡെയിൽ മുംബൈയെ വീഴ്ത്തിയപ്പോൾ അതിൽ നിർണായകമായത് ഹർ​ദികിന്റെ ഒരു തീരുമാനമാണെന്നു വിമർശിച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പഠാൻ. ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെ ടീം അം​ഗങ്ങൾ അം​ഗീകരിക്കുന്നില്ലെന്നും ഇർഫാൻ വിമർശിച്ചു. കടലാസിലെ മികച്ച ടീമാണ് മുംബൈ. പക്ഷേ നയിക്കാൻ അവർക്ക് ക്യാപ്റ്റനില്ലെന്നും ഇർഫാൻ.

'കൊൽക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിൽ പരുങ്ങുന്ന ഘട്ടത്തിൽ നമാൻ ധിറിനെ തുടർച്ചയായി മൂന്നോവറുകൾ എറിയിപ്പിച്ച ഹർദികിന്റെ തീരുമാനം നിർണായകമായി. ഈ ഘട്ടത്തിലാണ് മനീഷ് പാണ്ഡ‍യും വെങ്കടേഷ് അയ്യരും സമ്മർദ്ദമില്ലാതെ ബാറ്റ് വീശിയത്.'

'കെകെആർ പരുങ്ങി നിൽക്കുന്ന ഘട്ടത്തിൽ പ്രധാന ബൗളർമാരെ ഇറക്കി അതിവേ​ഗം വിക്കറ്റെടുക്കാൻ ശ്രമിച്ചിരുന്നെങ്കിൽ കൊൽക്കത്ത 150 പോലും കടക്കില്ലായിരുന്നു. ​ഹർദികിന്റെ ആ ഒരൊറ്റ തീരുമാനം കൊണ്ടു കൊൽക്കത്ത 20 റൺസെങ്കിലും അധികം നേടിയിട്ടുണ്ടാകും.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഒരു ടീമിനെ സംബന്ധിച്ച് അവസാന വാക്ക് ക്യാപ്റ്റനാകണം. സഹ താരങ്ങൾ നായകന്റെ തീരുമാനം അം​ഗീകരിക്കണം. എന്നാൽ മുംബൈ താരങ്ങൾ ​ഹർദികിനെ അം​ഗീകരിക്കുന്നില്ല. ​ഗ്രൗണ്ടിൽ അവർ ഒന്നിച്ചല്ല പൊരുതുന്നത്. ടീമിൽ ​ഗ്രൂപ്പിസമുണ്ട്. മുംബൈ ഇന്ത്യന്‍സിന്‍റെ കഥ ഇവിടെ അവസാനിക്കുന്നു'- ഇർഫാൻ രൂക്ഷമായി പ്രതികരിച്ചു.

മത്സരത്തിൽ മൂന്നോവറാണ് നമാൻ ധിർ പന്തെറിഞ്ഞത്. 25 റൺസ് വഴങ്ങി. വിക്കറ്റൊന്നുമില്ല.

ഐപിഎൽ തുടങ്ങും മുൻപ് തന്നെ ആരാധകർ കൈവിട്ട മുംബൈ ഇന്ത്യൻസിനു പ്ലേ ഓഫ് കാണാതെയുള്ള പുറത്താകൽ നൽകുന്ന തിരിച്ചടി ചെറുതല്ല. രോഹിതിനെ മാറ്റി ഹർദിക് പാണ്ഡ്യയെ നായകനാക്കാനുള്ള തീരുമാനത്തിൽ തുടങ്ങിയ അവരുടെ പിഴവ് ദയനീയ പ്രകടനത്തിനു കൂടി വഴിവെട്ടിയപ്പോൾ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് മാത്രം ബാക്കി.

ഹർദിക് പാണ്ഡ്യ
'അമന്‍ജോത് ഇംപാക്ട് പ്ലെയര്‍, ഗതി തിരിച്ചത് താരത്തിന്റെ ഓള്‍ റൗണ്ട് മികവ്'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com