ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യംഫെയ്‌സ്ബുക്ക്

ബംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ 147 റണ്‍സിന് എല്ലാവരും പുറത്തായി. 24 പന്തില്‍ 37 റണ്‍സെടുത്ത ഷാരൂഖാനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

ഇന്നിങ്‌സ് തുടങ്ങിയ ഗുജറാത്തിന് 19 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായി. വൃദ്ധിമാന്‍ സാഹ(7 പന്തില്‍ 1 റണ്‍സ്), ശുഭ്മാന്‍ ഗില്‍ (7 പന്തില്‍ 2 റണ്‍സ്), സായ് സുദര്‍ശന്‍(14 പന്തില്‍ 6) എന്നിവരാണ് പുറത്തായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം
ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

പിന്നീട് ഡേവിഡ് മില്ലര്‍- ഷാരൂഖാന്‍ സഖ്യമാണ് സ്‌കോര്‍ 80 ലേക്കെത്തിച്ചത്. 12മത്തെ ഓവറില്‍ മില്ലര്‍(20 പന്തില്‍ നിന്ന് 30) പുറത്തായ ശേഷം അടുത്ത ഓവറില്‍ ഷാരൂഖാന്‍(24 പന്തില്‍ 37) പുറത്തായി. പിന്നീടെത്തിയ തെവാത്തിയ 21 പന്തില്‍ 35 റണ്‍സും റാഷിദ് ഖാന്‍ 14 പന്തില്‍ 18 റണ്‍സും നേടി പുറത്തായി.

136 ന് ഏഴ് എന്ന നിലയിലായ ഗുജറാത്തിന് 19 മത്തെ ഓവറില്‍ മാനവ് സുത്തര്‍, മോഹിത്ത് ശര്‍മ്മ, വിജയ് ശങ്കര്‍ എന്നിവരും പുറത്തായതോടെ 147 റണ്‍സിന് എല്ലാവരും പുറത്തായി.

ബംഗളൂരുവിനായി സിറാജ്, യഷ് ദയാല്‍, വിജയ്കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കാമറൂണ്‍ ഗ്രീന്‍, കരണ്‍ ശര്‍മ്മ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com