ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീം ഇന്ത്യ പങ്കെടുത്തേക്കില്ലെന്നാണ് അഭ്യൂഹങ്ങള്‍
ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം
ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം എക്‌സ്

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ പാകിസ്ഥാനില്‍ എത്തിയില്ലെങ്കില്‍ ഐസിസിയോട് യുക്തിസഹമായ ഉത്തരം നല്‍കേണ്ടി വരുമെന്ന് മുന്‍ പാക് താരം. അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാതിരുന്നാല്‍ ഇന്ത്യന്‍ ടീമിന് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്‍ പാക് താരം റാഷിദ് ലത്തീഫ് പറഞ്ഞു.

പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീം ഇന്ത്യ പങ്കെടുത്തേക്കില്ലെന്നാണ് അഭ്യൂഹങ്ങള്‍. ടൂര്‍ണമെന്റിന്റെ വേദി മാറ്റുന്നത് സംബന്ധിച്ചും ഹൈബ്രിഡ് മോഡല്‍ കൊണ്ടുവരുന്നതിനുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം
'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

''നിങ്ങള്‍ക്ക് ഉഭയകക്ഷി പരമ്പര നിരസിക്കാം, പക്ഷേ ഐസിസി പരിപാടികള്‍ നിരസിക്കുന്നത് ബുദ്ധിമുട്ടുളള കാര്യമാണ്. ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് പോകേണ്ടി വരുമെന്ന് പാകിസ്ഥാന് അറിയാവുന്നത് പോലെ, എവിടെയാണ് കളിക്കേണ്ടതെന്ന് ടീമുകള്‍ക്ക് അറിയാം. ഇതനുസരിച്ചാണ് ക്രിക്കറ്റ് ബോര്‍ഡുകള്‍ കരാറുകള്‍ ഒപ്പുവച്ചത്'' റാഷിദ് ലത്തീഫ് പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിക്കിടെ ഇന്ത്യയുടെ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ ഒരൊറ്റ നഗരത്തില്‍ നടത്തണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍ എന്നിവയാണ് ടൂര്‍ണമെന്റ് വേദികളായി പിസിബി തെരഞ്ഞെടുത്തത്. ഫൈനല്‍ മത്സരം ലാഹോര്‍ ആതിഥേയത്വം വഹിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com