യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍
ബജ്‌റംഗ് പുനിയ
ബജ്‌റംഗ് പുനിയഫയൽ

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് സസ്‌പെന്‍ഡ് ചെയ്തത്. ട്രയല്‍സില്‍ ഉത്തേജക വിരുദ്ധ ഏജന്‍സിക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചതാണ് നടപടിക്ക് കാരണം. മാര്‍ച്ച് 10നാണ് പുനിയയോട് സാമ്പിള്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്.

മാര്‍ച്ചില്‍ സോനിപത്തിലാണ് ട്രയല്‍സ് നടന്നത്. യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ പുനിയ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രോഹിത് കുമാറിനെതിരായ മത്സരത്തില്‍ തോറ്റതിന് പിന്നാലെ സാമ്പിള്‍ നല്‍കാതെ പുനിയ വേദി വിടുകയായിരുന്നു. ട്രയല്‍സ് നടന്ന സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്രത്തില്‍ നിന്നാണ് പുനിയ വിട്ടുപോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി ഉദ്യോഗസ്ഥര്‍ പുനിയയില്‍ നിന്ന് ഉത്തേജക പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അവിടെ നില്‍ക്കാന്‍ തയ്യാറായില്ല. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അഡ്ഹോക്ക് പാനല്‍ സംഘടിപ്പിക്കുന്ന ട്രയല്‍സിന് തയ്യാറെടുക്കാന്‍ പുനിയ റഷ്യയില്‍ പരിശീലനം നേടിയിരുന്നു.

സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് വരെ പുനിയയ്ക്ക് ഒരു ടൂര്‍ണമെന്റിലോ ട്രയല്‍സിലോ പങ്കെടുക്കാനാകില്ലെന്നും വിചാരണയില്‍ കുറ്റങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ ഒളിമ്പിക്സിനുള്ള വരാനിരിക്കുന്ന ട്രയല്‍സിലും പങ്കെടുക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കിയേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ തോറ്റെങ്കിലും ടോക്കിയോ ഒളിമ്പിക്സിലെ മെഡല്‍ ജേതാവായതിനാല്‍ മെയ് 31 ലെ ലോക യോഗ്യതാ മത്സരത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചേക്കാം.

ബജ്‌റംഗ് പുനിയ
തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com