ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

26 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത ജഡേജയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
ജഡേജ മിന്നി; പഞ്ചാബ് കിങ്‌സിനെതിരെ ചെന്നൈക്ക് 167 റണ്‍സ്
ജഡേജ മിന്നി; പഞ്ചാബ് കിങ്‌സിനെതിരെ ചെന്നൈക്ക് 167 റണ്‍സ്ഫെയ്‌സ്ബുക്ക്

ധരംശാല: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 168 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സെടുത്തത്. 26 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത ജഡേജയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ഇന്നിങ്‌സ് തുടങ്ങിയ ചെന്നൈക്ക് 12 റണ്‍സെടുക്കുന്നതിനിടെ അജിങ്ക്യ രാഹാനെ(7 പന്തില്‍ 9 റണ്‍സ്) നഷ്ടമായെങ്കിലും ഋതുരാജും ഡാരില്‍ മിച്ചലും ചേര്‍ന്ന് സ്‌കോര്‍ 69 ല്‍ എത്തിച്ചു. എട്ടാമത്തെ ഓവറില്‍ രാഹുല്‍ ചഹര്‍ ഋതുരാജിനെ മടക്കി. അടുത്ത പന്തില്‍ ശിവം ദുബെയും(0) ചഹര്‍ മടക്കി. തൊട്ടടുത്ത ഓവറില്‍ ഡാരില്‍ മിച്ചലും (19 പന്തില്‍ 30) മടങ്ങിയതോടെ ചെന്നൈ 75 ന് നാല് എന്ന നിലയിലേക്ക് വീണു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജഡേജ മിന്നി; പഞ്ചാബ് കിങ്‌സിനെതിരെ ചെന്നൈക്ക് 167 റണ്‍സ്
മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

പിന്നീടെത്തിയ മൊയിന്‍ അലിയും ജഡേജയും ചേര്‍ന്ന് സ്‌കോറിങ് വേഗം കൂട്ടിയെങ്കിലും 101 റണ്‍സില്‍ മൊയിന്‍ അലിയും പുറത്തായി. 122 ന് 6, 150 ന് 7, 150 ന് 8,167 ന് 9 എന്നിങ്ങനെ വിക്കറ്റുകള്‍ വീണപ്പോള്‍ ഒരു വശത്ത്

26 പന്തില്‍ നിന്ന് 43 റണ്‍സുമായി ജഡേജ മികച്ച ഇന്നിങ് കാഴ്ചവെച്ചു. മിച്ചല്‍ സാറ്റ്‌നര്‍(11), ഷര്‍ദുല്‍ ഠാക്കൂര്‍(17),ധോനി(0), എന്നിവരാണ് പുറത്തായവര്‍. മൂന്ന് വീതം വിക്കറ്റെടുത്ത രാഹുല്‍ ചഹറും ഹര്‍ഷല്‍ പട്ടേലും പഞ്ചാബ് കിങ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.അര്‍ഷ്ദീപ് സിങ് രണ്ടും സാം കറന്‍ ഒരു വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com