വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കയുടേത് മികച്ച തുടക്കമായിരുന്നു
വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍
വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍ഫെയ്‌സ്ബുക്ക്

ലഖ്‌നൗ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 236 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 235 റണ്‍സ് സ്‌കോര്‍ ചെയ്തത്. 39 പന്തില്‍ 81 റണ്‍സുമായി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കയുടേത് മികച്ച തുടക്കമായിരുന്നു. ഓപ്പണര്‍മാരായ ഫിലിപ്പ് സാള്‍ട്ടും(14 പന്തില്‍ 32), സുനില്‍ നരെയ്‌നും മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. 4.2 ഓവറില്‍ സ്‌കോര്‍ 61 കടത്തിയാണ് സാള്‍ട്ട് മടങ്ങുന്നത്. നവീന്‍ ഉള്‍ ഹഖിനായിരുന്നു വിക്കറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍
ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

ശേഷം ക്രീസിലെത്തിയ രഘുവംശി(26 പന്തില്‍ നിന്ന് 32) മികച്ച ഇന്നിങ് പുറത്തെടുത്തു. നരെയ്‌നൊപ്പം ചേര്‍ന്ന് സ്‌കോര്‍ 140 ല്‍ എത്തിച്ചു. 12 മത്തെ ഓവറില്‍ നരെയ്ന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ആന്ദ്രെ റസ്സലില്‍ നിന്ന് പ്രതീക്ഷിച്ച് പ്രകടനമുണ്ടായില്ല. 8 പന്തില്‍ 12 റണ്‍സെടുത്ത റസ്സലിനെ നവീന്‍ മടക്കി. പിന്നാലെ ക്രീസിലെത്തിയ റിങ്കു സിങ്ങ്(11 പന്തില്‍ 16), ശ്രേയസ് അയ്യര്‍(15 പന്തില്‍ 23) എന്നിവര്‍ ചേര്‍ന്ന് കൊല്‍ക്കത്തയുടെ സ്‌കോര്‍ 200 കടത്തി. റിങ്കു സിങ്ങ് പുറത്തായ ശേഷം രാമദീപ് സിങ്ങുമായി ചേര്‍ന്ന് ശ്രയസ് കൊല്‍ക്കത്തയുടെ സ്‌കോര്‍ 224 ല്‍ എത്തിച്ചു. പുറത്താകാതെ 6 പന്തില്‍ 25 റണ്‍സ് നേടി രമണ്‍ദീപ് സിങ് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com