ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈ
ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈഫെയ്‌സ്ബുക്ക്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

26 പന്തില്‍ നിന്ന് 43 റണ്‍സും 3 വിക്കറ്റും വീഴ്ത്തിയ ജഡേജയാണ് ചെന്നൈയുടെ വിജയ ശില്‍പി

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ചൈന്നൈ സൂപ്പര്‍ കിങ്‌സിന് 28 റണ്‍സ് വിജയം. 26 പന്തില്‍ നിന്ന് 43 റണ്‍സും 3 വിക്കറ്റും വീഴ്ത്തിയ ജഡേജയാണ് ചെന്നൈയുടെ വിജയ ശില്‍പി. ചെന്നൈ ഉയര്‍ത്തിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെുടുക്കാനെ കഴിഞ്ഞുള്ളു.

ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടു. ഒമ്പത് റണ്‍സെടുക്കുന്നതിനിടെ ജോണി ബെയര്‍ സ്‌റ്റോ(6 പന്തില്‍ 7), റിലി റോസൗ(0) എന്നിവരെ പഞ്ചാബ് നഷ്ടമായി. രണ്ട് വിക്കറ്റുകള്‍ എടുത്ത് തുഷാര്‍ പാണ്ഡെയാണ് ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പ്രഭ്സിമ്രാന്‍ സിങ്ങും(23 പന്തില്‍ 30), ശശാങ്ക് സിങ്ങും(20 പന്തില്‍ 27) ഭേദപ്പെട്ട ഇന്നിങ് പുറത്തെടുത്തെങ്കിലും 68 റണ്‍സെടുക്കുന്നതിനിടെ ഇരുവരും പുറത്തായതോടെ 68 ന് നാല് എന്ന നിലയിലായി പഞ്ചാബ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈ
മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

പിന്നീടെത്തിയ സാം കറന്‍(7),ജിതേഷ് ശര്‍മ്മ(0), അശുതോഷ് ശര്‍മ(3), എന്നിവര്‍ രണ്ടക്കം കാണാതെ മടങ്ങി. ഇതിനിടെ 13 പന്തില്‍ നിന്ന് 12 റണ്‍സെടുത്തു ഹര്‍ഷല്‍ പട്ടേല്‍ മടങ്ങി. 17 ഓവറില്‍ 112 ന് 8 എന്ന നിലയിലായ പഞ്ചാബിന്റെ പ്രതീക്ഷകള്‍ മങ്ങിയിരുന്നു. 10 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത രാഹുല്‍ ചഹറും മടങ്ങിയതോടെ 117 ന് ഒമ്പത് എന്ന നിലയിലായി. റബാഡ 10 പന്തില്‍ 11 റണ്‍സും ഹര്‍പ്രീത് ബ്രാര്‍ 13 പന്തില്‍ 17 റണ്‍സ് നേടി പുറത്താകാതെ നിന്നെങ്കിലും വിജയം നേടാനായില്ല.

ചെന്നൈക്കായി രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തുഷാര്‍ ദേഷ് പാണ്ഡെയും സിമര്‍ജീത്ത് സിങ്ങും മികച്ച പ്രകടനം കാഴ്ചവെച്ചു.

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈ
'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

ചെന്നൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സെടുത്തത്.26 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത ജഡേജയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ടോസ് നഷ്ടപ്പെട്ട് ഇന്നിങ്‌സ് തുടങ്ങിയ ചെന്നൈക്ക് 12 റണ്‍സെടുക്കുന്നതിനിടെ അജിങ്ക്യ രാഹാനെ(7 പന്തില്‍ 9 റണ്‍സ്) നഷ്ടമായെങ്കിലും ഋതുരാജും ഡാരില്‍ മിച്ചലും ചേര്‍ന്ന് സ്‌കോര്‍ 69 ല്‍ എത്തിച്ചു. എട്ടാമത്തെ ഓവറില്‍ രാഹുല്‍ ചഹറാണ് ഋതുരാജിനെ മടക്കി. അടുത്ത പന്തില്‍ ശിവം ദുബെയും(0) ചഹര്‍ മടക്കി. തൊട്ടടുത്ത ഓവറില്‍ ഡാരില്‍ മിച്ചലും (19 പന്തില്‍ 30) മടങ്ങിയതോടെ ചെന്നൈ 75 ന് നാല് എന്ന നിലയിലേക്ക് വീണു.

പിന്നീടെത്തിയ മൊയിന്‍ അലിയും ജഡേജയും ചേര്‍ന്ന് സ്‌കോറിങ് വേഗം കൂട്ടിയെങ്കിലും 101 റണ്‍സില്‍ മൊയിന്‍ അലിയും പുറത്തായി. 122 ന് 6, 150 ന് 7, 150 ന് 8,167 ന് 9 എന്നിങ്ങനെ വിക്കറ്റുകള്‍ വീണപ്പോള്‍ ഒരു വശത്ത്

26 പന്തില്‍ നിന്ന് 43 റണ്‍സുമായി ജഡേജ മികച്ച ഇന്നിങ് കാഴ്ചവെച്ചു. മിച്ചല്‍ സാറ്റ്‌നര്‍(11), ഷര്‍ദുല്‍ ഠാക്കൂര്‍(17),ധോനി(0), എന്നിവരാണ് പുറത്തായവര്‍. മൂന്ന് വീതം വിക്കറ്റെടുത്ത രാഹുല്‍ ചഹറും ഹര്‍ഷല്‍ പട്ടേലും പഞ്ചാബ് കിങ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.അര്‍ഷ്ദീപ് സിങ് രണ്ടും സാം കറന്‍ ഒരു വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com