വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ജയത്തിന്റെ പാതയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്
രോഹിത് ശർമ കരയുന്നു എന്ന് തോന്നിപ്പിക്കുന്ന ദൃശ്യം
രോഹിത് ശർമ കരയുന്നു എന്ന് തോന്നിപ്പിക്കുന്ന ദൃശ്യംസ്ക്രീൻഷോട്ട്

മുംബൈ: തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ജയത്തിന്റെ പാതയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ് ആണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഇന്നലെ മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ മോശം ഫോം തുടരുന്നത് ടീമിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഇന്നലെ നാലുറണ്‍സ് മാത്രമാണ് രോഹിതിന് നേടാന്‍ സാധിച്ചത്. ഹൈദരാബാദിന്റെ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് രോഹിത് പുറത്തായത്. ഇപ്പോള്‍ പുറത്തായതിന് ശേഷം കൂടാരത്തില്‍ ഇരുന്ന് കളി കാണുന്ന മുന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്റെ മുഖഭാവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാകുന്നത്. ഫോം കണ്ടെത്താന്‍ കഴിയാത്തതിലുള്ള നിരാശ കാരണം രോഹിത് കരയുകയാണെന്ന് തോന്നിപ്പിക്കുന്ന ക്ലിപ്പാണ് പ്രചരിക്കുന്നത്. രോഹിത് കരയുകയാണോ എന്ന തരത്തില്‍ നിരവധി കമന്റുകളാണ് ക്ലിപ്പിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെറിയ ക്ലിപ്പില്‍ നിന്ന് രോഹിത് കരയുകയായിരുന്നോ അതല്ലെങ്കില്‍ മറ്റു വികാരപ്രകടനങ്ങള്‍ ഏതെങ്കിലും നടത്തുകയായിരുന്നോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാതെ പുറത്തായി കൂടാരത്തില്‍ ഇരുന്ന് കളി കാണുന്നതിനിടെ രോഹിത്തില്‍ ഉണ്ടായ ഭാവമാറ്റം എളുപ്പം തിരിച്ചറിഞ്ഞ കാണികള്‍ കരയുകയാണോ എന്ന സംശയം ഉന്നയിക്കുകയായിരുന്നു. ഏപ്രിലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയ ശേഷം തുടര്‍ന്നുള്ള ആറ് മത്സരങ്ങളില്‍ 69 റണ്‍സ് മാത്രമാണ് രോഹിതിന് നേടാനായത്. രോഹിത് മോശം ഫോമിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രകടനം.

രോഹിത് ശർമ കരയുന്നു എന്ന് തോന്നിപ്പിക്കുന്ന ദൃശ്യം
സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com