സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

വെറും 13079 പന്തില്‍ നിന്നാണ് 1000 സിക്സറുകള്‍ പിറന്നത്. ഇതോടെയാണ് ഏറ്റവും വേഗമേറിയ ആയിരം സിക്‌സറുകള്‍ എന്ന നേട്ടം സ്വന്തമാക്കിയത്
ക്രുണാല്‍ പാണ്ഡ്യ
ക്രുണാല്‍ പാണ്ഡ്യഎക്സ്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഈ സീസണില്‍ ഇതുവരെ പറത്തിയ സിക്‌സറുകളുടെ എണ്ണം ആയിരം കടന്നു. ഇതോടെ ആയിരം സിക്‌സറുകള്‍ അതിവേഗം നേടുന്ന റെക്കോര്‍ഡ് നേട്ടം ഈ ഐപിഎല്‍ സീസണ്‍ സ്വന്തമാക്കി. ഹൈദരബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന സണ്‍റൈസേഴ്‌സ് ഹൈദരബാദ്- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിലാണ് സിക്‌സറുകളുടെ എണ്ണം ആയിരം കടന്നത്.

വെറും 13079 പന്തില്‍ നിന്നാണ് 1000 സിക്സറുകള്‍ പിറന്നത്. ഇതോടെയാണ് ഏറ്റവും വേഗമേറിയ ആയിരം സിക്‌സറുകള്‍ എന്ന നേട്ടം സ്വന്തമാക്കിയത്. 2023, 2022 സീസണുകളില്‍ യഥാക്രമം 1124, 1062 സിക്സറുകളായിരുന്നു പിറന്നത്. 2023ല്‍ 1000 സിക്സറുകള്‍ തികയ്ക്കാന്‍ 15390 പന്തുകള്‍ വേണ്ടിവന്നപ്പോള്‍ 2022ല്‍ 16269 പന്തുകള്‍ നേരിടേണ്ടി വന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തവണ ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചുതകര്‍ക്കുന്ന കാഴ്ചകളാണ് ആരാധകര്‍ക്ക് കാണാന്‍ കഴിയുന്നത്. ഓരോ മത്സരത്തിലും സിക്‌സറുകളുടെ എണ്ണത്തിലും വര്‍ധനവ് കാണാന്‍ കഴിയുന്നു. ഐപിഎല്ലിലെ റെക്കോര്‍ഡ് സ്‌കോര്‍ എന്ന നേട്ടവും ഈ സീസണ്‍ സ്വന്തമാക്കി.

ക്രുണാല്‍ പാണ്ഡ്യ
'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com