'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

ക്യച്ചെടുത്ത ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്തിരുന്നോയെന്ന സംശയം ഉണ്ടായിരുന്നതായും സംഗക്കാര പറഞ്ഞു.
സഞ്ജുവിന്റെ പുറത്താകല്‍; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര
സഞ്ജുവിന്റെ പുറത്താകല്‍; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാരഐപിഎല്‍

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ വിവാദ പുറത്താകലില്‍ പ്രതികരിച്ച് പരിശീലകന്‍ കുമാര്‍ സംഗക്കാര. സഞ്ജു ഔട്ടെന്ന അമ്പയറുടെ തീരുമാനത്തില്‍ ഡഗൗട്ടിലിരുന്ന ഞങ്ങള്‍ക്കും സംശയമുണ്ടായിരുന്നു. ക്യച്ചെടുത്ത ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്തിരുന്നോയെന്ന സംശയം തങ്ങള്‍ക്കും ഉണ്ടായിരുന്നതായും സംഗക്കാര പറഞ്ഞു.

മൂന്നാം അമ്പയര്‍ക്ക് തീരുമാനം എടുക്കുന്നതില്‍ ബുദ്ധിമുട്ടായിരുന്നു. ഇത് റീപ്ലേകളെയും ആംഗിളുകളേയും ആശ്രയിച്ചിരിക്കുന്നു, ചിലപ്പോള്‍ കാല്‍ ബൗണ്ടറി ലൈനില്‍ സ്പര്‍ശിച്ചതായി തോന്നും. എന്നാല്‍ കളിയില്‍ അമ്പയറുടെ തീരുമാനം അന്തിമമാണ്. ക്രിക്കറ്റില്‍ ഇത്തരം സംഭവങ്ങള്‍ സംഭവിക്കുന്നതാണ് സംഗക്കാര പറഞ്ഞു.

സഞ്ജുവിന്റെ ഇന്നിങ്‌സിനെ പുകഴ്ത്താനും സംഗക്കാര മറന്നില്ല. ''താന്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നതില്‍ സഞ്ജുവിന് കൃത്യമായി അറിയാം. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു ബാറ്റര്‍ എന്ന നിലയിലും സഞ്ജുവിന് ഏകാഗ്രത പ്രധാനമാണ്. എന്നാല്‍ ഇത് പലപ്പോഴും നഷ്ടമാകുന്ന സാഹചര്യങ്ങളുണ്ടാകാം.''

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഞ്ജുവിന്റെ പുറത്താകല്‍; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര
ഡോർട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം

സഞ്ജു അസാധാരണമായ കഴിവുള്ള താരമാണെന്നും ടീമിനെ മികച്ച രിതിയില്‍ കൊണ്ടുപോകാന്‍ സഞ്ജുവിന് കഴിയുന്നുണ്ടെന്നും സംഗക്കാര പറഞ്ഞു

മത്സരത്തിന്റെ പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോങ് ഓണിലേക്ക് സിക്‌സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കുകയായിരുന്നു. എന്നാല്‍ ഹോപ്പിന്റെ ഷൂ ബൗണ്ടറി ലൈനില്‍ തൊടുത്തത് വീഡിയോയില്‍ വ്യക്തമായി കാണാം. വീണ്ടുമൊരു പരിശോധനയ്ക്ക് നില്‍ക്കാതെ തേര്‍ഡ് അപംയര്‍ ഔട്ടെന്ന് വിധി പറയുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com