ഡോർട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിലും പിഎസ്ജിയെ പരാജയപ്പെടുത്തി ജര്‍മ്മന്‍ ക്ലബ് ഡോർട്മുണ്ട് ഫൈനലില്‍
ഡോർട്ട്മുണ്ടിന്റെ ആഹ്ലാദ പ്രകടനം
ഡോർട്ട്മുണ്ടിന്റെ ആഹ്ലാദ പ്രകടനംIMAGE CREDIT: UEFA CHAMPIONS LEAGUE

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിലും പിഎസ്ജിയെ പരാജയപ്പെടുത്തി ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ ഡോർട്മുണ്ട് ഫൈനലില്‍. പാരിസില്‍ നടന്ന അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഡോർട്മുണ്ട് പിഎസ്ജിയെ തകര്‍ത്തത്.നേരത്തേ ഡോർട്മുണ്ടില്‍ നടന്ന ആദ്യപാദ സെമിയിലും എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജിയെ ഡോര്‍ട്ട്മുണ്ട് തോല്‍പ്പിച്ചിരുന്നു.

ആദ്യ പകുതിയിലെ ഗോള്‍രഹിതസമനിലയ്ക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ഡോർട്മുണ്ട് വിജയഗോള്‍ നേടിയത്. 50-ാം മിനുറ്റില്‍ മാറ്റ് ഹമ്മല്‍സാണ് ഡോര്‍ട്ട്മുണ്ടിനായി വല കുലുക്കിയത്. ഡോർട്മുണ്ടിന് ലഭിച്ച കോര്‍ണറില്‍ നിന്നാണ് വിജയഗോള്‍ പിറന്നത്. ബ്രാന്‍ഡ് ആണ് കോര്‍ണര്‍ എടുത്തത്. ബ്രാന്‍ഡ് തൊടുത്തുവിട്ട പന്ത് ലക്ഷ്യമാക്കി ഉയര്‍ന്നുപൊങ്ങി ഹമ്മല്‍സ് അനായാസം ഹെഡറിലൂടെ വല കുലുക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ പിഎസ്ജി കിണഞ്ഞുശ്രമിച്ചെങ്കിലും ഡോര്‍ട്ട്മുണ്ട് ശക്തമായ പ്രതിരോധമാണ് തീര്‍ത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം പാദ സെമിയിലും വിജയിച്ചതോടെ 2-0 എന്ന അഗ്രഗേറ്റ് സ്‌കോറോടെയാണ് ഡോർട്മുണ്ട് ഫൈനല്‍ ഉറപ്പിച്ചത്. ഇന്ന് രാത്രി 12.30ന് നടക്കുന്ന റയല്‍ മാഡ്രിഡ്-ബയേണ്‍ മ്യൂണിച്ച് രണ്ടാം പാദ സെമിയില്‍ വിജയിക്കുന്ന ടീമാകും ഫൈനലില്‍ ഡോർട്മുണ്ടിന്റെ എതിരാളി. ജൂണ്‍ രണ്ടിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനല്‍.

ഡോർട്ട്മുണ്ടിന്റെ ആഹ്ലാദ പ്രകടനം
അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com