തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെച്ചെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല
പൊരുതി കളിച്ച സഞ്ജു വീണു, നാടകീയം പുറത്താക്കല്‍; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം
പൊരുതി കളിച്ച സഞ്ജു വീണു, നാടകീയം പുറത്താക്കല്‍; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം ഫെയ്‌സ്ബുക്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 20 റണ്‍സ് ജയം. ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെച്ചെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല.46 പന്തില്‍ ആറു സിക്‌സറുകളും എട്ടു ഫോറുകളുമായി 86 റണ്‍സെടുത്ത സഞ്ജു സാംസണ്‍ തന്നെയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

ഡല്‍ഹി ഉയര്‍ത്തിയ 222 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ രാജസ്ഥാന് നാല് റണ്‍സെടുക്കുന്നതിനടെ യശസ്വി ജയ്‌സ്വാളി (2 പന്തില്‍ 4)നെ നഷ്ടമായി. തുടര്‍ന്ന് ക്രീസിലെത്തിയ സഞ്ജുവിനെ കൂട്ടിപിടിച്ച് ജോഷ് ബട്‌ലര്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ആറാം ഓവറിലെ അഞ്ചാം പന്തില്‍ ബട്ലര്‍ മടങ്ങി (17 പന്തില്‍ 19). പിന്നീട് റിയാന്‍ പരാഗെത്തി 22 പന്തില്‍ 27 റണ്‍സെടുത്തു. സിക്‌സറുകളും ഫോറുകളുമായി കളം നിറഞ്ഞ സഞ്ജു 12-ാം ഓവറില്‍ സഞ്ജു അര്‍ധ സെഞ്ച്വറി കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊരുതി കളിച്ച സഞ്ജു വീണു, നാടകീയം പുറത്താക്കല്‍; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം
ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

നാലാം വിക്കറ്റില്‍ സഞ്ജുവും ശുഭം ദുബെയും ചേര്‍ന്ന് 59 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 16-ാം ഓവര്‍ സഞ്ജു പുറത്തായതോടെ രാജസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. മുകേഷ് കുമാറിന്റെ പന്തില്‍ ബൗണ്ടറി ലൈനിനരികത്തുവെച്ച് ഷായ് ഹോപ്പിന് ക്യാച്ചായാണ് സഞ്ജു മടങ്ങിയത്. ഹോപ്പിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയോ എന്ന സംശയത്തില്‍ തീരുമാനം തേര്‍ഡ് അമ്പയറിന് വിട്ടെങ്കിലും ഔട്ട് വിധിച്ചു.

പിന്നിട് പവലുമായി ചേര്‍ന്ന് ദുബെ സ്‌കോര്‍ ചലിപ്പിച്ചു. സ്‌കോര്‍ 180ല്‍ നില്‍ക്കെ ദുബെ(12 പന്തില്‍ 25) മടങ്ങി. പിന്നാലെ എത്തിയ ഡോനോവന്‍ ഫെറൈറ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഒറ്റയക്കത്തില്‍ പുറത്തായി. പത്തൊന്‍പതാം ഓവറിലെ രണ്ടാം പന്തില്‍ റോവന്‍ പവലിനെ മുകേഷ് കുമാര്‍ പുറത്താക്കിയതോടെ രാജസ്ഥാന്‍ പരാജയം ഉറപ്പിച്ചു. ട്രെന്റ് ബോള്‍ട്ടിനും ആവേശ് ഖാനും അവസാന ഓവറില്‍ ലക്ഷ്യം മറികടക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com