ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

അവസാന ഓവറുകളില്‍ നിക്കോളാസ് പൂരനും ആയുഷ് ബദോനിയും തകര്‍ത്തടിച്ചതോടെ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ ലഖ്‌നൗവിന് ദേദപ്പെട്ട സ്‌കോര്‍.
നിക്കോളാസ് പൂരനും ആയുഷ് ബദോനിയും തകര്‍ത്തടിച്ചതോടെ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ ലഖ്‌നൗവിന് ദേദപ്പെട്ട സ്‌കോര്‍.
നിക്കോളാസ് പൂരനും ആയുഷ് ബദോനിയും തകര്‍ത്തടിച്ചതോടെ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ ലഖ്‌നൗവിന് ദേദപ്പെട്ട സ്‌കോര്‍.എക്സ്

ഹൈദരബാദ് :അവസാന ഓവറുകളില്‍ നിക്കോളാസ് പൂരനും ആയുഷ് ബദോനിയും തകര്‍ത്തടിച്ചതോടെ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ ലഖ്‌നൗവിന് ദേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ ഇന്നിങ്സിന്റെ തുടക്കത്തില്‍ ഹൈദരാബാദ് ബൗളര്‍മാരുടെ സമ്മര്‍ദം അതിജീവിച്ച് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. ഭുവനേഷ് കുമാറിന്റെ ബൗളിങാണ് ലഖ്‌നൗവിനെ വരിഞ്ഞ് മുറുക്കിയത്.

കെ.എല്‍ രാഹുല്‍ (29), ക്രുണാല്‍ പാണ്ഡ്യ (24) എന്നിവരുടെ ഇന്നിങ്സുകളാണ് ലഖ്നൗവിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദ് ബൗളര്‍മാരില്‍ തിളങ്ങിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു ഘട്ടത്തില്‍ പതിനൊന്ന് ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലായിരുന്ന ലഖ്നൗവിനെ 165-ല്‍ എത്തിച്ചത് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച പുരന്‍ - ബധോനി സഖ്യമാണ്. 99 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 30 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന ബധോനിയാണ് ലഖ്നൗവിന്റ ടോപ് സ്‌കോറര്‍. 26 പന്തുകള്‍ നേരിട്ട പുരന്‍ ഒരു സിക്സും ആറ് ഫോറുമടക്കം 48 റണ്‍സോടെ പുറത്താകാതെ നിന്നു.

നിക്കോളാസ് പൂരനും ആയുഷ് ബദോനിയും തകര്‍ത്തടിച്ചതോടെ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ ലഖ്‌നൗവിന് ദേദപ്പെട്ട സ്‌കോര്‍.
'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com