'നോ ബോളിവുഡ്! ചോലെ ഭട്ടുര, നിറയെ സ്‌നേഹം'- ഇന്ത്യയെക്കുറിച്ച് ലാറ

ഇന്ത്യയില്‍ എത്തിയാല്‍ പോസിറ്റീവ് വൈബ്
ലാറ
ലാറവിഡീയോ ദൃശ്യം

മുംബൈ: ഇന്ത്യയോടുള്ള തന്റെ അഗാധമായ ഇഷ്ടം തുറന്നു പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ബാറ്റര്‍ ബ്രയാന്‍ ലാറ. ഇന്ത്യ എന്നു കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ബോളിവുഡ് സിനിമകളെ കുറിച്ചായിരിക്കും പറയുക. എന്നാല്‍ താന്‍ ബോളിവുഡ് സിനികളുടെ ആരാധകനല്ലെന്നും ഇന്ത്യയില്‍ കാല്‍കുത്തുമ്പോള്‍ തന്നെ പോസിറ്റീവ് എനര്‍ജിയാണ് തനിക്കു അനുഭവപ്പെടുന്നതെന്നു ലാറ പറയുന്നു.

ഐപിഎല്‍ കമന്ററിയുമായി ബന്ധപ്പെട്ട് താരം ഇന്ത്യയിലുണ്ട്. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് വിന്‍ഡീസ് ഇതിഹാസം മനസ് തുറന്നത്.

'ഇന്ത്യക്കാര്‍ കൂടുതലുള്ള ഒരു രാജ്യത്തു നിന്നാണ് ഞാന്‍ വരുന്നത്. ബോളിവുഡില്‍ വളരെ താത്പര്യമുള്ളവരാണ് അവര്‍. എന്നാല്‍ ഞാന്‍ ബോളിവുഡ് ആരാധകനല്ല. ഇംഗ്ലീഷ് സിനിമാ ആരധകന്‍ പോലുമല്ല. ഹാരി പോട്ടറടക്കമുള്ളവയും എന്താണെന്നു പിടിയില്ല. എന്നാല്‍ ഇന്ത്യയോട് എനിക്ക് നിരുപാധിക സ്‌നേഹമാണ്. '

'ഇന്ത്യന്‍ ജനതയുടെ പെരുമാറ്റം മികച്ചതാണ്. ഒരാള്‍ നിങ്ങളെ കാണുമ്പോള്‍ അവരുടെ മുഖത്ത് പുഞ്ചിരി കാണാം. അതു ഉന്മേഷം ഉണ്ടാക്കുന്ന കാര്യമാണ്. വളരെ പോസിറ്റീവായിരിക്കും നാം. മറ്റു വിദേശ രാജ്യങ്ങളേക്കാള്‍ ഇന്ത്യയില്‍ നിങ്ങള്‍ സ്‌നേഹിക്കപ്പെടും.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'മയാമിയില്‍ നിങ്ങളെ വഴിയില്‍ നിന്നു പുറത്താക്കി മറ്റുള്ളവര്‍ നടന്നു പോകും. എന്നാല്‍ എല്ലാവരും നമ്മളിലേക്ക് എത്തുന്നു എന്നതാണ് ഇന്ത്യയെ സവിശേഷമായി വ്യത്യസ്തമാക്കുന്നത്. ഇന്ത്യന്‍ മണ്ണില്‍ മികച്ച പ്രകടനം നടത്തിയതിനു പിന്നാലെ ലഭിക്കുന്ന അഭിനന്ദനങ്ങള്‍ എനിക്ക് ഏറെ വിലപ്പട്ടതാണ്. അവരുടെ പ്രസന്നമായ മനോഭാവം ആ അഭിനന്ദനത്തില്‍ അറിയാം.'

'ചോലെ ഭട്ടുരയാണ് ഇന്ത്യയോടു അടുപ്പിക്കുന്ന മറ്റൊരു കാര്യം. എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ നാടായ ട്രിനിഡാഡില്‍ ഡബിള്‍സ് എന്നൊരു ഭക്ഷണമുണ്ട്. അതിനോടു സാമ്യമുള്ളതാണ് ചോല ഭട്ടുര. ഇന്ത്യന്‍ കളിക്കാര്‍ ട്രിനിഡാഡില്‍ വരുമ്പോള്‍ ഡബിള്‍സ് കഴിക്കാറുണ്ട്. അവര്‍ക്ക് അതിഷ്ടപ്പെടാറുണ്ട്'- ലാറ വ്യക്തമാക്കി.

ലാറ
നാണംകെട്ട തോല്‍വി, രാഹുലിനെ നിര്‍ത്തിപ്പൊരിച്ച് സഞ്ജീവ് ഗോയങ്ക, പ്രതിഷേധിച്ച് ആരാധകര്‍,വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com