ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

വിരാട് കോഹ്ലി 47 പന്തില്‍ 92 റണ്‍സ്
കോഹ്‌ലിയുടെ ബാറ്റിങ്
കോഹ്‌ലിയുടെ ബാറ്റിങ്പിടിഐ

ധരംശാല: പഞ്ചാബ് കിങ്‌സിനു മുന്നില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ഐപിഎല്‍ പോരില്‍ പഞ്ചാബിനു ജയിക്കാന്‍ 242 റണ്‍സ്. ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗളൂരു ബാറ്റര്‍മാര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് കണ്ടെത്തി.

മഴ ഇടക്കി രസംകൊല്ലിയായെങ്കിലും പിന്നീട് മഴ മാറി കളി പുനരാരംഭിക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ ബംഗളൂരു പത്തോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴ തുടങ്ങിയത്.

മഴ തുടങ്ങി കളി നിര്‍ത്തുമ്പോള്‍ വിരാട് കോഹ്‌ലി ക്രീസില്‍ തുടരുന്നുണ്ടായിരുന്നു. മഴ മാറിയതിനു പിന്നാലെ ധരംശാല സ്റ്റേഡിയത്തില്‍ കോഹ്‌ലിയുടെ ബാറ്റ് ഇടിമുഴക്കമായി മാറി. താരം 47 പന്തില്‍ ആറ് സിക്‌സും ഏഴ് ഫോറും സഹിതം 92 റണ്‍സുമായി മടങ്ങി. അര്‍ഹിച്ച സെഞ്ച്വറിയാണ് മുന്‍ നായകന് നഷ്ടമായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബംഗളൂരുവിനായി രജത് പടിദാറും അര്‍ധ സെഞ്ച്വറി നേടി മടങ്ങി. താരം 23 പന്തില്‍ ആറ് സിക്സും മൂന്ന് ഫോറും സഹിതം 55 റണ്‍സെടുത്തു. 27 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം കാമറൂണ്‍ ഗ്രീന്‍ 46 റണ്‍സെടുത്തു. ദിനേഷ് കാര്‍ത്തിക് 7 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 18 റണ്‍സ് വാരി. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (9), വില്‍ ജാക്സ് (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അവസാന ഓവറില്‍ താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബംഗളൂരു സ്‌കോര്‍ 250 കടക്കാതെ പിടിച്ചു നിര്‍ത്തി. വിദ്വത് കവേരപ്പ രണ്ട് വിക്കറ്റുകള്‍ നേടി. സാം കറന്‍ ഒരു വിക്കറ്റെടുത്തു.

കോഹ്‌ലിയുടെ ബാറ്റിങ്
കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com