തോല്‍വി അറിയാതെ 49 മത്സരങ്ങള്‍; യൂറോപ്യന്‍ ലീഗില്‍ ബയര്‍ ലെവര്‍കൂസന്‍ പുതു ചരിത്രമെഴുതി; ഫൈനലില്‍

കീരീടപോരാട്ടത്തില്‍ അറ്റ്‌ലാന്റയാണ് എതിരാളികള്‍. മെയ് 23നാണ് കലാശപോരാട്ടം.
തോല്‍വി അറിയാതെ 49 മത്സരങ്ങള്‍; യൂറോപ്യന്‍ ലീഗില്‍ ബയര്‍ ലെവര്‍കൂസന്‍ പുതു ചരിത്രമെഴുതി
തോല്‍വി അറിയാതെ 49 മത്സരങ്ങള്‍; യൂറോപ്യന്‍ ലീഗില്‍ ബയര്‍ ലെവര്‍കൂസന്‍ പുതു ചരിത്രമെഴുതിഎക്സ്

പാരിസ്: സ്പാനിഷ് പരിശീലകന്‍ സാബി അലോണ്‍സോയുടെ കീഴില്‍ പുതിയ ചരിത്രമെഴുതി ജര്‍മന്‍ ക്ലബ് ബയര്‍ ലെവര്‍കൂസന്‍. ഈ സീസണില്‍ തോല്‍വി അറിയാതെ ലെവര്‍കൂസന്‍ 49 മത്സരങ്ങളാണ് പൂര്‍ത്തിയാക്കിയത്. എഎസ് റോമയെ പരാജയപ്പെടുത്തി ലെവര്‍കൂസന്‍ യൂറോപ്യന്‍ ലീഗിന്റെ ഫൈനിലില്‍ പ്രവേശിച്ചു. കീരീടപോരാട്ടത്തില്‍ അറ്റ്‌ലാന്റയാണ് എതിരാളികള്‍. മെയ് 23നാണ് കലാശപോരാട്ടം.

ഒന്നാം പാദ സെമിയില്‍ എഎസ് റോമയെ അവരുടെ തട്ടകത്തില്‍ രണ്ട് ഗോളിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബയേര്‍ ലെവര്‍കൂസന്‍ രണ്ടാംപാദ മത്സരത്തിനായി തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ഇറങ്ങിയത്. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബയര്‍ ലെവര്‍കൂസന്‍ മത്‌സരത്തിലേക്ക് മടങ്ങിയെത്തിയത്. ലിയാന്‍ഡ്രോ പരെഡെസിന്റെ ഇരട്ടഗോളുകളിലൂടെ അഗ്രിഗേറ്റഡ് സ്‌കോറില്‍ ആതിഥേയര്‍ക്ക് ഒപ്പം പിടിക്കാന്‍ റോമയ്ക്കായി.മത്സരത്തിന്റെ 43-ാം മിനിറ്റിലും 66-ാം മിനിറ്റിലും പെനാല്‍റ്റിയിലൂടെയാണ് പരെഡെസ് എഎസ് റോമയ്ക്കായി ഗോള്‍ നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

82-ാം മിനിറ്റില്‍ എഎസ് റോമന്‍ താരം ജിയാന്‍ലൂക മഞ്ചിനിയുടെ വകയായിരുന്നു സെല്‍ഫ് ഗോള്‍. ഇതിന് പിന്നാലെ ആക്രമണം കടുപ്പിച്ച ലെവര്‍കൂസന്‍ ഇഞ്ചുറി ടൈമിലെ ഏഴാം മിനിറ്റില്‍ സമനില ഗോളും നേടി. സമനിലയോടെ സീസണില്‍ തോല്‍വി അറിയാതെ 49 മത്സരങ്ങളും ബയേര്‍ ലെവര്‍കൂസന്‍ പൂര്‍ത്തിയാക്കി.

ബുണ്ടസ് ലിഗ കിരീടം നേടിയ ലെവര്‍കുസന്‍ ജര്‍മന്‍ കപ്പ് ഫൈനലിലും എത്തി.

തോല്‍വി അറിയാതെ 49 മത്സരങ്ങള്‍; യൂറോപ്യന്‍ ലീഗില്‍ ബയര്‍ ലെവര്‍കൂസന്‍ പുതു ചരിത്രമെഴുതി
കോഹ്‌ലി നിറഞ്ഞാടി; ബംഗളൂരുവിന് 60 റൺസ് ജയം, പ്ലേ ഓഫ് കടക്കാതെ പഞ്ചാബ് പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com