'ആരാധകരെ ഇതിലെ, സൗജന്യ ടാറ്റു പതിക്കാം!'- ചരിത്ര നേട്ടത്തിന്റെ സ്മരണയ്ക്ക് ലെവര്‍കൂസന്റെ 'ഓഫര്‍'

ക്ലബിന്റെ വൈവിധ്യം നിറഞ്ഞ മോട്ടിഫുകള്‍ ആരാധകര്‍ക്ക് ടാറ്റുവായി പതിക്കാം
ലെവര്‍കൂസന്‍ ടീം
ലെവര്‍കൂസന്‍ ടീംട്വിറ്റര്‍

മ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോളില്‍ പുതു ചരിത്രമാണ് ഇത്തവണ പിറന്നത്. ബുണ്ടസ് ലീഗയില്‍ ആദ്യമായി ബയര്‍ ലെവര്‍കൂസന്‍ ചാമ്പ്യന്‍മാരായി. പിന്നാലെ ആരാധകര്‍ക്ക് സവിശേഷ ഓഫറുമായി ക്ലബ് രംഗത്ത്. ചരിത്ര നേട്ടത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ ആരാധകര്‍ക്ക് ഫ്രീ ടാറ്റുവാണ് ക്ലബ് വാഗ്ദാനം ചെയ്യുന്നത്. ക്ലബിന്റെ വൈവിധ്യം നിറഞ്ഞ മോട്ടിഫുകള്‍ ആരാധകര്‍ക്ക് ടാറ്റുവായി പതിക്കാം.

പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ക്ലബ് തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജില്‍ ഇക്കാര്യം വ്യക്തമാക്കി കുറിപ്പിട്ടു. മോട്ടിഫുകളില്‍ ഇഷ്ടപ്പെട്ടത് ആരാധകര്‍ക്ക് തിരഞ്ഞെടുക്കാം. ടാറ്റു പതിക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയാനും രജിസ്റ്റര്‍ ചെയ്യാനുമുള്ള ലിങ്കും കൊടുത്തിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു മത്സരം പോലും തോല്‍ക്കാതെയാണ് അവരുടെ കിരീട നേട്ടം. (ബുണ്ടസ് ലീഗയില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കുന്നു) യൂറോപ്പില്‍ തുടരെ 49 മത്സരങ്ങള്‍ അപരാജിതരായി മുന്നേറി അവര്‍ റെക്കോര്‍ഡിട്ടു. ബെന്‍ഫിക്ക 1963 മുതല്‍ 65 വരെ നടത്തിയ അപരാജിത മുന്നേറ്റത്തിന്റെ റെക്കോര്‍ഡാണ് ലെവര്‍കൂസന്‍ മറികടന്നത്.

നിലവില്‍ ബുണ്ടസ് ലീഗ ചാമ്പ്യന്‍മാരായ ലെവര്‍കൂസന്‍ യുവേഫ യൂറോപ്പ ലീഗ്, ജര്‍മന്‍ കപ്പ് പോരാട്ടങ്ങളുടെ ഫൈനലിലും ടീം എത്തിയിട്ടുണ്ട്. രണ്ടിലും കിരീടം നേടിയാല്‍ സീസണില്‍ ട്രിപ്പിള്‍ കിരീട നേട്ടവും അവര്‍ക്ക് സ്വന്തമാകും.

ലെവര്‍കൂസന്‍ ടീം
പ്രതിഭയുടെ സവിശേഷ അടയാളം! ഡൊമിനിക്ക് തീം ടെന്നീസ് മതിയാക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com