ചരിത്രത്തില്‍ ആദ്യം! യൂറോപ്യന്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് ഒളിംപിയാക്കോസ്

53 വര്‍ഷം മുന്‍പാണ് ഒരു ഗ്രീസ് ടീം ഇതിനു മുന്‍പ് യൂറോപ്യന്‍ പോരാട്ടത്തിന്‍റെ ഫൈനല്‍ കളിച്ചത്
വിജയമാഘോഷിക്കുന്ന ഒളിംപിയാക്കോസ് താരങ്ങള്‍
വിജയമാഘോഷിക്കുന്ന ഒളിംപിയാക്കോസ് താരങ്ങള്‍ട്വിറ്റര്‍

ഏതന്‍സ്: യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്തി ഗ്രീസ് സൂപ്പര്‍ ലീഗ് ക്ലബ് ഒളിംപിയാകോസ്. ചരിത്രത്തിലാദ്യമായി ഒളിംപിയാക്കോസ് ഒരു യൂറോപ്യന്‍ മേജര്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി. യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് സെമിയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആസ്റ്റന്‍ വില്ലയെ ഇരു പാദങ്ങളിലായി 6-2നു തകര്‍ത്താണ് ടീമിന്റെ മുന്നേറ്റം.

മറ്റൊരു നേട്ടവും ഈ മുന്നേറ്റത്തിലൂടെ ടീം സാധ്യമാക്കി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗ്രീസില്‍ നിന്നുള്ള ഒരു ടീം ഒരു യൂറോപ്യന്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് കടക്കുന്നത്. 1971ല്‍ പനതിനായികോസ് യൂറോപ്യന്‍ കപ്പ് ഫൈനലിലേക്ക് കടന്നതാണ് അവസാന കാഴ്ച. 53 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രീസില്‍ നിന്നു മറ്റൊരു ടീം ഫൈനലിലേക്ക് കടക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മാസം 30നു നടക്കുന്ന കോണ്‍ഫറന്‍സ് ലീഗ് ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ് ഫിയോരെന്റിനയാണ് ഒളിംപിയാക്കോസിന്റെ എതിരാളികള്‍. ക്ലബ് ബ്രഗയെ വീഴ്ത്തിയാണ് ഫിയോരെന്റിന ഫൈനല്‍ ഉറപ്പിച്ചത്. മുന്‍ ബാഴ്‌സലോണ പരിശീലകന്‍ മെന്റിലിബാറിനെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ടീം പരിശീലകനായി മാറ്റിയോതെടായാണ് ഒളിംപിയാക്കോസിന്റെ തലവര മാറിയത്.

വിജയമാഘോഷിക്കുന്ന ഒളിംപിയാക്കോസ് താരങ്ങള്‍
ഇഷാന്‍ കിഷനെയും അയ്യരെയും പുറത്താക്കിയത് ഞാനല്ല: ജെയ് ഷാ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com