ഇഷാന്‍ കിഷനെയും അയ്യരെയും പുറത്താക്കിയത് ഞാനല്ല: ജെയ് ഷാ

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ഇരുവരോടും ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു
ജെയ് ഷാ
ജെയ് ഷാ ഫയൽ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനത്തിന് പിന്നില്‍ താനല്ലെന്ന് സെക്രട്ടറി ജെയ് ഷാ. ഇതു സംബന്ധിച്ച തീരുമാനമെടുത്തത് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ്. ആരും ഒഴിച്ചു കൂടാത്തവരൊന്നുമല്ലെന്നും ബിസിസിഐ സെക്രട്ടറി ജെയ് ഷാ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ഇരുവരോടും ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അവര്‍ അതിന് കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്നാണ് വാര്‍ഷിക കരാറില്‍ നിന്നും ഒഴിവാക്കിയത്. ഇതേത്തുടര്‍ന്ന് സഞ്ജു സാംസണിനെപ്പോലെ നിരവധി പുതിയ താരങ്ങളെ നമുക്ക് ലഭിച്ചു. ഒഴിച്ചുകൂടാന്‍ പറ്റാത്തവരായി ആരും തന്നെയില്ല.

സെലക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ മാത്രമാണ് താന്‍. തീരുമാനങ്ങള്‍ നടപ്പാക്കുക മാത്രമാണ് തന്റെ ജോലി. ആഭ്യന്തര ക്രിക്കറ്റിന് കളിക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം എന്നതാണ് ബിസിസിഐയുടെ നിലപാട്. കരാറില്‍ നിന്നും പുറത്താക്കിയതിന് ശേഷം ഇരു കളിക്കാരുമായും സംസാരിച്ചിരുന്നു. പ്രത്യേക ഉപദേശമൊന്നും നല്‍കിയില്ല. സൗഹൃദസംഭാഷണം മാത്രമായിരുന്നു അതെന്നും ജെയ് ഷാ വ്യക്തമാക്കി.

ജെയ് ഷാ
പരിശീലകനായി തുടരണമെങ്കില്‍ രാഹുല്‍ ദ്രാവിഡ് വീണ്ടും അപേക്ഷ നല്‍കണം; ജയ്ഷാ

ഇന്ത്യന്‍ ക്യാപ്റ്റന്റെയും ടീം മാനേജ്മെന്റിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കളിക്കാര്‍ക്കെതിരായ ഏത് നടപടിക്കും ചീഫ് സെലക്ടറുടെ തീരുമാനത്തെ പൂര്‍ണമായി പിന്തുണയ്ക്കുമെന്ന് ജെയ് ഷാ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് അവസാനിച്ചതിന് ശേഷം ഇഷാന്‍ കിഷന്‍ നീണ്ട ഇടവേള എടുക്കുകയും, ബിസിസിഐ നിര്‍ദേശിച്ചിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറായതുമില്ല. ഐപിഎല്ലിലാണ് ഇഷാന്‍ പിന്നീട് കളിച്ചത്. ബിസിസിഐ നിലപാട് കടുപ്പിച്ചതിനു പിന്നാലെ, ശ്രേയസ് അയ്യര്‍ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കുവേണ്ടി സെമിഫൈനലും ഫൈനലും ഉള്‍പ്പെടെ ഏതാനും മത്സരങ്ങളില്‍ കളിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com