പരിശീലകനായി തുടരണമെങ്കില്‍ രാഹുല്‍ ദ്രാവിഡ് വീണ്ടും അപേക്ഷ നല്‍കണം; ജയ്ഷാ

പുതിയ പരിശീലകനെ കണ്ടെത്താനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു
പരിശീലകനായി തുടരണമെങ്കില്‍ രാഹുല്‍ ദ്രാവിഡ് വീണ്ടും അപേക്ഷ നല്‍കണം; ജയ്ഷാ
പരിശീലകനായി തുടരണമെങ്കില്‍ രാഹുല്‍ ദ്രാവിഡ് വീണ്ടും അപേക്ഷ നല്‍കണം; ജയ്ഷാ ഫയല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തുടരണമെങ്കില്‍ രാഹുല്‍ ദ്രാവിഡ് വീണ്ടും അപേക്ഷ നല്‍കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ. നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെയാണ് ജയ് ഷായുടെ പ്രതികരണം. പുതിയ പരിശീലകനെ കണ്ടെത്താനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

2021 നവംബറില്‍ ടീമിന്റെ പരിശീലസ്ഥാനം ഏറ്റെടുത്ത ദ്രാവിഡിന്റെയും പരിശീലക സംഘത്തിന്റെയും കാലാവധി 2023 ഏകദിന ലോകകപ്പിനു ശേഷം നീട്ടിനല്‍കുകയായിരുന്നു. 2024 ടി20 ലോകകപ്പ് വരെയാണിത്. ഇതോടെ ലോകകപ്പിനു ശേഷം ഇന്ത്യയ്ക്ക് പുതിയ പരിശീകനുണ്ടായേക്കും.

ഇനി ദ്രാവിഡിന് പരീശീലക സ്ഥാനത്തിനായി അപേക്ഷിക്കാമെന്നും എന്നാല്‍ മുമ്പത്തെപ്പോലെ ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ ഉണ്ടാകില്ലെന്നും ജയ് ഷാ പറഞ്ഞു. ഞങ്ങള്‍ മൂന്ന് വര്‍ഷത്തേക്ക് ഒരു ദീര്‍ഘകാല പരിശീലകനെ തേടുകയാണ്. സെലക്ടര്‍ തസ്തികയിലേക്കുള്ള ഏതാനും അഭിമുഖങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്. പേര് അന്തിമമാക്കാന്‍ സിഎസി ഒരാഴ്ചയ്ക്കുള്ളില്‍ യോഗം ചേരും എന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഓരോ ഫോര്‍മാറ്റുകളിലും ഓരോ പരിശീലകര്‍ ആവശ്യമാണോയെന്ന കാര്യവും ഉപദേശക സമിതിയാണു തീരുമാനിക്കുന്നത്. ഇന്ത്യയില്‍ വിരാട് കോഹ്‌ലി. രോഹിത് ശര്‍മ, ഋഷഭ് പന്ത് തുടങ്ങിയ നിരവധി താരങ്ങള്‍ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുന്നവരാണ്. നിലവില്‍ ഓരോ ഫോര്‍മാറ്റിലും വേറെ പരിശീലകരുടെ ആവശ്യമില്ല.' ജയ് ഷാ പറഞ്ഞു. ഐപിഎല്ലിലെ ഇംപാക്ട് പ്ലേയര്‍ നിയമം പരീക്ഷണ ഘട്ടത്തിലാണെന്നും ഇതു തുടരണോയെന്നു ടീമുകളുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ജയ് ഷാ വ്യക്തമാക്കി.

പരിശീലകനായി തുടരണമെങ്കില്‍ രാഹുല്‍ ദ്രാവിഡ് വീണ്ടും അപേക്ഷ നല്‍കണം; ജയ്ഷാ
കോഹ്‌ലി നിറഞ്ഞാടി; ബംഗളൂരുവിന് 60 റൺസ് ജയം, പ്ലേ ഓഫ് കടക്കാതെ പഞ്ചാബ് പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com