ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് 3 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ്
ഗില്‍- സുദര്‍ശന്‍ സഖ്യം
ഗില്‍- സുദര്‍ശന്‍ സഖ്യംപിടിഐ

അഹമ്മദാബാദ്: ഓപ്പണിങ് സ്ഥാനത്ത് മാറ്റം വരുത്തി ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനു ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മികച്ച സ്‌കോര്‍. ഗുജറാത്ത് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന കരുത്തുറ്റ സ്‌കോര്‍ പടുത്തുയര്‍ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു ഇറങ്ങിയ ഗുജറാത്തിനായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സഹ ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ സായ് സുദര്‍ശനും റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തി. ഇരുവരും സെഞ്ച്വറികള്‍ കുറിച്ചു. വൃദ്ധിമാന്‍ സാഹയെ മാറ്റിയാണ് സായ് സുദര്‍ശനെ ഓപ്പണറാക്കിയത്.

ഗില്‍ 55 പന്തില്‍ ഒന്‍പത് ഫോറും ആറ് സിക്‌സും സഹിതം 104 റണ്‍സും സുദര്‍ശന്‍ അഞ്ച് ഫോറും ഏഴ് സിക്‌സും സഹിതം 103 റണ്‍സും കണ്ടെത്തി. ഓപ്പണിങില്‍ 210 റണ്‍സാണ് ഇരുവരും ചേര്‍ന്നു ചേര്‍ത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീട് ഡേവിഡ് മില്ലര്‍ 11 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന പന്തില്‍ ഷാരൂഖ് ഖാന്‍ 2 റണ്‍സില്‍ റണ്ണൗട്ടായി. തുഷാര്‍ ദേശ്പാണ്ഡെയാണ് തുടരെ സായ് സുദര്‍ശന്‍, ഗില്‍ എന്നിവരെ മടക്കിയത്.

റെക്കോര്‍ഡ് കൂട്ട്

ഓപ്പണിങില്‍ ഗുജറാത്തിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് സായ്- ഗില്‍ സഖ്യം സ്വന്തമാക്കി. ഇരുവരും 148 റണ്‍സില്‍ എത്തിയപ്പോള്‍ തന്നെ റെക്കോര്‍ഡ് കുറിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഗുജറാത്ത് ബാറ്റര്‍മാര്‍ ഏതൊരു വിക്കറ്റിലും നടത്തുന്ന ഏറ്റവും മികച്ച പ്രകടനമായും മാറി.

ഗില്‍- സുദര്‍ശന്‍ സഖ്യം
'ആരാധകരെ ഇതിലെ, സൗജന്യ ടാറ്റു പതിക്കാം!'- ചരിത്ര നേട്ടത്തിന്റെ സ്മരണയ്ക്ക് ലെവര്‍കൂസന്റെ 'ഓഫര്‍'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com