പാകിസ്ഥാനെ ഞെട്ടിച്ച് അയര്‍ലന്‍ഡ്; ആദ്യ ടി20 ജയം

രാജ്യാന്തര ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് അയര്‍ലന്‍ഡ്
അയർലൻഡ് ടീം അം​ഗത്തിന്റെ സന്തോഷ പ്രകടനം
അയർലൻഡ് ടീം അം​ഗത്തിന്റെ സന്തോഷ പ്രകടനംimage credit: IRELAND CRICKET

ഡബ്ലിന്‍: രാജ്യാന്തര ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് അയര്‍ലന്‍ഡ്. പാകിസ്ഥാനെതിരായ മത്സരത്തില്‍ അയര്‍ലന്‍ഡ് ആദ്യ ടി20 വിജയം നേടി. ആദ്യ വിജയം ഗ്രൗണ്ടില്‍ ആര്‍പ്പുവിളികളോടെയാണ് ഐറിഷ് ജനത ആഘോഷിച്ചത്.

ഇതോടെ മൂന്ന് ടി20 മത്സര പരമ്പരയില്‍ ഒരു ജയത്തോടെ അയര്‍ലന്‍ഡ് മുന്നിലായി. വരുന്ന ടി20 ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടുന്നുണ്ട്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 183 റണ്‍സ് ലക്ഷ്യം മറികടന്നാണ് അയര്‍ലന്‍ഡിന്റെ വിജയം. 19.5 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് അയര്‍ലന്‍ഡ് പാകിസ്ഥാന്‍ സ്‌കോര്‍ മറികടന്ന് വിജയം നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓപ്പണറായ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയുടെ 55 പന്തിലുള്ള 77 റണ്‍സാണ് വിജയത്തില്‍ നിര്‍ണായകമായത്. 10 ഫോറിന്റേയും രണ്ടു സിക്‌സിന്റേയും അകമ്പടിയോടെയായിരുന്നു ഇന്നിംഗ്‌സ്. ഹാരി ടെക്ടര്‍, ജോര്‍ജ് ഡോക്‌റെല്‍ എന്നിവരും ടീമിന് മികച്ച പിന്തുണ നല്‍കി. ആന്‍ഡ്രൂ ബാല്‍ബിര്‍ണിയയുടെയും ഹാരി ടെക്ടറുടെയും 75 റണ്‍സ് കൂട്ടുകെട്ടാണ് വിജയം സമ്മാനിച്ചത്.

നേരത്തെ ബാബര്‍ അസമിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവിവാണ് പാകിസ്ഥാന്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. 43 പന്തില്‍ 57 റണ്‍സ് ആണ് ബാബര്‍ അസം സ്വന്തം പേരില്‍ കുറിച്ചത്. ഓപ്പണര്‍ സൈം അയൂബ് 29 പന്തില്‍ 45 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി. തുടക്കത്തില്‍ തന്നെ മുഹമ്മദ് റിസ്വാനെ നഷ്ടമായെങ്കില്‍ ബാബര്‍ അസം സൈം ആയൂബ് കൂട്ടുകെട്ട് ടീമിനെ മുന്നോട്ടുനയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 85 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

അയർലൻഡ് ടീം അം​ഗത്തിന്റെ സന്തോഷ പ്രകടനം
ഗില്‍ -സായ് കരുത്ത്; ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 35 റണ്‍സ് വിജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com