ആതിഥേയരുടെ പോരാട്ടം ക്വാര്‍ട്ടറില്‍ ഒതുക്കിയതിന് ശേഷം ഉക്രെയ്ന് അനുകൂല മുദ്രാവാക്യം വിളിച്ച ക്രൊയേഷ്യന്‍ താരം വിവാദത്തില്‍. റഷ്യക്കെതിരായ മത്സരത്തിന് ശേഷം ഗ്ലോറി ഫോര്‍ ഉക്രെയ്ന് എന്ന മുദ്രാവാക്യം വിളിച്ചതാണ് ക്രൊയേഷ്യന്‍ താരത്തെ വെട്ടിലാക്കിയത്.
ക്രൊയേഷ്യന്‍ പ്രതിരോധ നിര താരം വിദയും ടീം അംഗമായ ഒഗ്നന് വുകോജെവിച്ചും ഉക്രെയ്നെ അനുകൂലിച്ചുള്ള മുദ്രാവാക്യം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ വിളിക്കുകയായിരുന്നു. ഉക്രെയ്ന് അനുകൂല മുദ്രാവാക്യത്തില്‍ വിദയെ ഫിഫ താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഉക്രെയ്നും റഷ്യയുമായുള്ള പ്രശ്നം തുടരവെയാണ് റഷ്യയെ തോല്‍പ്പിച്ച് ഉക്രെയ്നെ അനുകൂലിച്ച് ക്രൊയേഷ്യന്‍ താരത്തിന്റെ മുദ്രാവാക്യം. മുന്‍പ് ഉക്രെയിന് ക്ലബായ ഡൈനാമോ കീവിന്റെ താരമായിരുന്നു വിദ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ