മെസ്സിയും കൂട്ടരും ഇത്തവണ കപ്പുയര്‍ത്തും; 1986 ആവര്‍ത്തിക്കുമെന്ന് മറഡോണ

32 വര്‍ഷത്തിന് ശേഷം 1986ലെ സുവര്‍ണനേട്ടം മെസിയും കൂട്ടരും ആവര്‍ത്തിക്കുമെന്ന് മറഡോണ 
മെസ്സിയും കൂട്ടരും ഇത്തവണ കപ്പുയര്‍ത്തും; 1986 ആവര്‍ത്തിക്കുമെന്ന് മറഡോണ

ന്യൂഡല്‍ഹി: ഇത്തവണ മെസിയും കൂട്ടരും ലോകകപ്പ് അര്‍ജന്റീനയ്ക്ക് നേടിക്കൊടുക്കുമെന്ന് ഫുട്‌ബോള്‍ ഇതിഹാസതാരം മറഡോണ. 32 വര്‍ഷത്തിന് ശേഷം 1986ലെ സുവര്‍ണനേട്ടം മെസിയും കൂട്ടരും ആവര്‍ത്തിക്കുമെന്നും മറഡോണ പറഞ്ഞു.

ഇത്തവണത്തെ ടീം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. കളിക്കാരുടെ ഫിറ്റ്‌നെസില്‍ എല്ലാവരും പൂര്‍ണതൃപ്തരാണ്. അവരുടെ ബോഡി ലാംഗേജ് മികച്ചതാണ്.അവര്‍ റഷ്യയില്‍ മികച്ച പ്രകടനം തന്നെ താഴ്ചവയ്ക്കുമെന്നുറപ്പുണ്ട്. ഇത്തവണ ലോകകപ്പ് നേടാന്‍ മികച്ച അവസരമാണ് അര്‍ജന്റീനയ്ക്കുള്ളതെന്നും മറഡോണ പറഞ്ഞു.

ഐസ് ലന്റിനെതിരായ അദ്യമത്സരത്തില്‍ മെസി മാജിക് ആവര്‍ത്തിക്കുമെന്നാണ് അര്‍ജന്റീന ആരാധകരുടെ പ്രതീക്ഷ. മെസിയുടെ നായകത്വത്തില്‍ അര്‍ജന്റീനക്ക് പ്രധാനമത്സരങ്ങളിലൊന്നും വിജയിക്കാനായില്ലെങ്കിലും ഇത്തവണ കപ്പുയര്‍ത്താന്‍ മെസിക്ക് കഴിയുമെന്ന് മറഡോണ പറയുന്നു. 2015ലെയും 2016ലെയും കോപ്പാ കപ്പുയര്‍ത്താനും മെസ്സിക്കും കൂട്ടര്‍ക്കും കഴിഞ്ഞിരുന്നില്ല. 

മെസ്സിക്ക് ഇനിയൊന്നും തെളിയിക്കാനില്ലെന്ന് മറഡോണ ചൂണ്ടിക്കാട്ടി. ആസ്വദിച്ച് കളി തുടരണമെന്ന് മാത്രമാണ് മെസ്സിയോട് തനിക്കു പറയാനുള്ളത്. കളിക്കളത്തില്‍ ഇനിയൊന്നും മെസ്സിക്കു തെളിയിക്കാനില്ലെന്നും മറഡോണ ആവര്‍ത്തിച്ചു. 

2014ലെ ബ്രസീല്‍ ലോകകപ്പ് കിരീടം അര്‍ജന്റീനയ്ക്ക് കൈയെത്തും ദൂരത്താണ് നഷ്ടമായത്. അതിന്റെ വേദന ഇത്തവണ മാറ്റുമെന്നാണ് അര്‍ജന്റീനിയന്‍ ആരാധകരുടെ വിശ്വാസം. അന്നു ആവേശകരമായ കലാശപ്പോരില്‍ ജര്‍മനിയോട് ഇഞ്ചുറിടൈമില്‍ വഴങ്ങിയ ഗോല്‍ അര്‍ജന്റീന പൊരുതി വീഴുകയായിരുന്നു. 1986ലെ മോക്‌സിക്കോ ലോകകപ്പിലാണ് അര്‍ജന്റീന അവസാനമായി ലോകകിരീടമുയര്‍ത്തിയത്. കിരീടവരള്‍ച്ചയ്ക്കു ഇത്തവണ അറുതിയിടാമെന്ന ആത്മവിശ്വാസത്തിലാണ് മെസ്സിയും സംഘവും റഷ്യയില്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com