റഷ്യന്‍ ജനതയോട് മാപ്പ് പറയുന്നു; തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുന്നതാണ് ജീവിതം; ക്ഷമാപണവുമായി ക്രൊയേഷ്യന്‍ താരം

ലോകകപ്പ് വിജയാവേശത്തില്‍ റഷ്യയെ രാഷ്ട്രീയമായി വിമര്‍ശിച്ച ക്രൊയേഷ്യന്‍ പ്രതിരോധ താരം ദൊമഗോജ് വിദ മാപ്പു പറഞ്ഞു
റഷ്യന്‍ ജനതയോട് മാപ്പ് പറയുന്നു; തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുന്നതാണ് ജീവിതം; ക്ഷമാപണവുമായി ക്രൊയേഷ്യന്‍ താരം

മോസ്‌കോ: വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ക്രൊയേഷ്യന്‍ താരം രംഗത്ത്. ലോകകപ്പ് വിജയാവേശത്തില്‍ റഷ്യയെ രാഷ്ട്രീയമായി വിമര്‍ശിച്ച ക്രൊയേഷ്യന്‍ പ്രതിരോധ താരം ദൊമഗോജ് വിദ മാപ്പു പറഞ്ഞു. ഉക്രൈനെ പിന്തുണച്ച് വിദ നടത്തിയ പരാമര്‍ശം വന്‍ വിവദങ്ങളുണ്ടാക്കിയിരുന്നു. അനവസരത്തിലുള്ള പരാമര്‍ശത്തെ തുടര്‍ന്ന് വിദയ്ക്ക് ഫിഫ പിഴയും ചുമത്തിയിരുന്നു. ക്രൊയേഷ്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയതിന് പിന്നാലെയാണ് വിദ ക്ഷമാപണം നടത്തിയത്. റഷ്യ 24 യു ട്യൂബ് ചാനലാണ് വിദയുടെ ക്ഷമാപണ വീഡിയോ പുറത്തുവിട്ടത്. തെറ്റ് മനസിലാക്കുന്നതായും റഷ്യയിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും വിദ പറഞ്ഞു. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുന്നതാണ് ജീവിതം എന്ന് മാപ്പപേക്ഷിച്ചുള്ള പ്രസ്താവനയില്‍ താരം വ്യക്തമാക്കി.  

ഇക്കഴിഞ്ഞ ഏഴാം തിയതി വിദ പുറത്തുവിട്ട ഒരു വീഡിയോയില്‍ ഗ്ലോറി ടു ഉക്രൈന്‍ എന്ന് പറയുന്നുണ്ട്. റഷ്യയുമായി രാഷ്ട്രീയ പ്രശ്‌നം നിലനില്‍ക്കുന്ന ഉക്രൈന്‍ അനുകൂലികള്‍ പറയുന്ന വാചകമാണിത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഫുട്‌ബോളില്‍ രാഷ്ട്രീയമില്ലെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു വിദയുടെ വിശദീകരണം. തമാശയ്ക്കാണ് അങ്ങനെ പറഞ്ഞതെന്നും വിദ വിശദീകിച്ചിരുന്നു. 

ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ വിദയെ റഷ്യന്‍ കാണികള്‍ കൂവി വിളിച്ചിരുന്നു. താരം പന്ത് തൊടുമ്പോഴെല്ലാം കാണികള്‍ വിസിലടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com