റാക്കിട്ടിച്ചിന്റെ ആ കിക്കിന് മുന്‍പായിരുന്നു അത്, ലോക കപ്പിനേക്കാള്‍ വലുതായി പലതുമുണ്ടെന്ന് തെളിയിക്കുന്ന ചിലര്‍

ഒരു സൈറന്‍ ശബ്ദിച്ചപ്പോഴേക്കും ഇറങ്ങി ഓടേണ്ടി വന്ന ചിലരാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്
റാക്കിട്ടിച്ചിന്റെ ആ കിക്കിന് മുന്‍പായിരുന്നു അത്, ലോക കപ്പിനേക്കാള്‍ വലുതായി പലതുമുണ്ടെന്ന് തെളിയിക്കുന്ന ചിലര്‍

1991ല്‍ നിലവില്‍ വന്ന രാജ്യം. ആദ്യമായി ലോക കപ്പിലേക്ക യോഗ്യത നേടിയ 1998ല്‍ തന്നെ സെമി ഫൈനല്‍ വരെ കുതിച്ച ടീം. ഇനി ലോക കിരീടത്തില്‍ മുത്തമിടാന്‍ ക്രൊയേഷ്യയ്ക്ക് വേണ്ടത് ഒരേയൊരു ജയം. 41 ലക്ഷം മാത്രം ജനസംഖ്യയുള്ള തങ്ങളുടെ രാജ്യം റഷ്യക്കെതിരെ ക്വാര്‍ട്ടറില്‍ കുതിക്കുന്നത് കാണാന്‍ ടെലിവിഷന്‍ സ്‌ക്രീനിന് മുന്നിലിരുന്നിട്ട്, ഒരു സൈറന്‍ ശബ്ദിച്ചപ്പോഴേക്കും ഇറങ്ങി ഓടേണ്ടി വന്ന ചിലരാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

ലോക കപ്പിനേക്കാള്‍ വലുതായി പലതുമുണ്ട് എന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന ചിലര്‍. ക്രൊയേഷ്യയിലെ ഒരു അഗ്നിശമനസേന യൂണിറ്റിലെ വീഡിയോയിലാണ് ലോക കപ്പിനേക്കാള്‍ വലുതായി നമുക്കിടയില്‍ പലതുമുണ്ടെന്ന് ഓര്‍മിപ്പിക്കുന്ന രംഗങ്ങള്‍. 

പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ വിധി നിര്‍ണയിക്കുന്ന റാക്കിട്ടിച്ചിന്റെ ആ അവസാന ഷോട്ട് ഉതിര്‍ക്കാന്‍ തുടങ്ങുമ്പോഴായിരുന്നു അപകട സൈറന്‍ മുഴങ്ങിയത്. സൈറണ്‍ മുഴങ്ങിയതോടെ അവര്‍ പിന്നെ മറ്റൊന്നും ആലോചിക്കുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിനായി മറ്റൊന്നും നോക്കാതെ പായുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com