ആദ്യമത്സരത്തിലെ വിജയി ആരാണ്? അഖിലസിന്റെ പ്രവചനം കാണൂ (വിഡിയോ)

ആദ്യമത്സരത്തിലെ വിജയി ആരാണ്? അഖിലസിന്റെ പ്രവചനം കാണൂ (വിഡിയോ)
ആദ്യമത്സരത്തിലെ വിജയി ആരാണ്? അഖിലസിന്റെ പ്രവചനം കാണൂ (വിഡിയോ)

മോസ്‌കോ: അഖിലസിന്റെ പ്രവചനം അതാണ്, ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ സൗദി അറേബ്യയെ തോല്‍പ്പിക്കും. 

പ്രവചന ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന റഷ്യന്‍ പൂച്ചയാണ് അഖിലസ്. സോക്കര്‍ പ്രവചനത്തിലൂടെ പേരെടുത്ത പോള്‍ നീരാളിക്കു ശേഷം കളിക്കളത്തിലെ പുതിയ പുതിയ സെന്‍സേഷന്‍. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഹെര്‍മിറ്റേജില്‍ കഴിയുന്ന അഖിലസിന് ചെവി കേള്‍ക്കില്ലെന്നാണ് പരിപാലിക്കുന്നവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ചുറ്റം നില്‍ക്കുന്നവര്‍ക്കൊന്നും ശബ്ദം കൊണ്ട് അഖിലസിന്റെ പ്രവചനത്തെ സ്വാധീനിക്കാനാവില്ലെന്നും അവര്‍ അവകാശപ്പെടുന്നു.

രണ്ടു തളികയിലെ ഭക്ഷണത്തില്‍ ഒന്നു തെരഞ്ഞെടുത്തുകൊണ്ടായിരുന്നു അഖിലസിന്റെ ആദ്യമത്സര പ്രവചനം. റഷ്യന്‍ പതാകയുടെ അടുത്തു വച്ച ഭക്ഷണം പൂച്ച സംശയമൊന്നുമില്ലാതെ എടുത്തതായും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com