ന്യൂഡല്‍ഹി: കെ.സി. വേണുഗോപാല്‍ എംപിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. പി.സി. വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറിയായും നിയമിച്ചു.
ദിഗ്വിജയ് സിംഗിനെ മാറ്റിക്കൊണ്ടാണ് കെ.സി. വേണുഗോപാലിനെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. കര്‍ണ്ണാടകത്തിന്റെ ചുമതലയായിരുന്നു ദിഗ്വിജയ് സിംഗിനുണ്ടായിരുന്നത്. അത് കെ.സി. വേണുഗോപാലിനും പി.സി. വിഷ്ണുനാഥിനും നല്കി.
കര്‍ണ്ണാടകത്തിനു പുറമെ ഗോവയുടെയും ചുമതല ദിഗ്വിജയ് സിംഗിനുണ്ടായിരുന്നു. ഇതും അദ്ദേഹത്തില്‍നിന്നും മാറ്റിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ