ആലപ്പുഴ: വോട്ട് ആരുടെ കൈയിലാണോ അവരുടെ പിറകെ ഓടുന്ന കാലമാണിതെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ത്രിപുര ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ എന്‍ഡിഎയുടെ കൈയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ത്രിപുരിയില്‍ അധികാരമേറാനുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചതായും അമിത്ഷായാണ് നേതൃത്വം നല്‍കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇടതു ഈ മുന്നേറ്റത്തിനൊപ്പം ബിഡിജെഎസും വളരണം. ബിഡിജെഎസിന് വലിയ സാധ്യതകളാണുളളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ ജനമനസില്‍ ബിഡിജെഎസിനുളള സ്ഥാനമാണ് കാണിക്കുന്നത്.
ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. ബിഡിജെഎസ് സ്വതന്ത്ര്യരാഷ്ട്രീയ പാര്‍ട്ടിയാണെന്നും എക്കാലവും എന്‍ഡിഎക്കൊപ്പം നില്‍ക്കാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്നും തുഷാര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ