ജൂനിയര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ഇന്നുമുതല്‍ ; ആരോഗ്യമേഖല സ്തംഭിച്ചേക്കും

സമരം നേരിടുമെന്നും ആശുപത്രികളുടെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ നടപടികള്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രി
ജൂനിയര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ഇന്നുമുതല്‍ ; ആരോഗ്യമേഖല സ്തംഭിച്ചേക്കും

തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഹൗസ് സര്‍ജന്‍മാരും പി.ജി  റസിഡന്റ്  ഡോക്ടര്‍മാരും അടക്കമുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്.  ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ കോളേജുകളിലെയും ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് സമരം. 

വിരമിക്കല്‍ പ്രായം ഉയര്‍ത്തിയ തീരുമാനം പിന്‍വലിക്കുക, ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുക, പുതിയ തസ്തികകള്‍ സൃഷ്ടിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി സമരത്തിന്റെ ഭാഗമാകും. ആദ്യഘട്ടത്തില്‍ അത്യാഹിത  സേവനങ്ങള്‍, ലേബര്‍ റൂം, തുടങ്ങിയവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  

കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യമന്ത്രിയും കേരള മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളും തമ്മില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. അടുത്ത മന്ത്രിസഭായോഗത്തില്‍ ആവശ്യങ്ങള്‍ അവതരിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും, മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം പരിഗണിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമരം നടത്താന്‍ തീരുമാനിച്ചത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ നേരിടുമെന്നും ആശുപത്രികളുടെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com