കേരള ബിജെപിയെ ഇങ്ങനെവിട്ടാല്‍ പറ്റില്ലെന്ന് ആര്‍എസ്എസ്; മേല്‍നോട്ടത്തിന് ദേശീയ ഉപസമിതി വരുന്നു

വിഷയം പാര്‍ലന്റെില്‍ കേരള എംപിമാര്‍ സജീവ ചരര്‍ച്ചയാക്കുകയും ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതും എല്ലാം ബിജെപിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് ആര്‍എസ്എസ്
കേരള ബിജെപിയെ ഇങ്ങനെവിട്ടാല്‍ പറ്റില്ലെന്ന് ആര്‍എസ്എസ്; മേല്‍നോട്ടത്തിന് ദേശീയ ഉപസമിതി വരുന്നു

ന്യുഡല്‍ഹി: മെഡിക്കല്‍ കേഴ വിവാദത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനേയും ആര്‍എസ്എസിനേയും ഒരുപോലെ നാണം കെടുത്തിയ ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ബിജെപി ദേശീയ നേതൃത്വം ഉപസമിതിയെ നിയമിക്കുന്നു. കേരളത്തിലെത്തുന്ന ഉപമസിതി നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. സംസ്ഥാന സമിതിയിലെ തതലമുറ മാറ്റത്തെക്കുറിച്ചും കേന്ദ്രം കാര്യമായി ആലോചിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 

വിഷയം പാര്‍ലന്റെില്‍ കേരള എംപിമാര്‍ സജീവ ചരര്‍ച്ചയാക്കുകയും ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതും എല്ലാം ബിജെപിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍.റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നില്‍ നസീര്‍ മാത്രമല്ലെന്നും പിന്നില്‍ എത്ര വലിയവരുണ്ടെങ്കിലും തല ഉരുളുമെന്നുമാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ മുന്നറിയിപ്പ്‌

കോഴിക്കോട് നടന്ന ദേശീയ കൗണ്‍സില്‍ സമ്മേളന നടത്തിപ്പിലടക്കം വന്‍ അഴിമതി സംസ്ഥാന നേതാക്കള്‍ നടത്തിയെന്നാണ് ഉയരുന്ന ആക്ഷേപം. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്റെ നേതൃത്വത്തില്‍ വ്യാജ രസീത് അടിച്ച് കോടികള്‍ പിരിച്ചെടുത്തുവെന്നാണ് ആരോപണം. വി.മുരളീധരനായിരുന്നു കോഴിക്കോട് സമ്മേളനത്തിന്റെ സാമ്പത്തിക കാര്യ ചുമതല. 

അതേസമയം അഴിമതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ സംസ്ഥാന നേതൃയോഗത്തില്‍ കടുത്ത വിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്. 

മെഡിക്കല്‍ കോളജിന് അനുമതി വാങ്ങിനല്‍കാമെന്ന വാഗ്ദാനം ചെയ്ത വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് ഉടമ ഷാജിയില്‍ നിന്ന അഞ്ച് കോടി അറുപത് ലക്ഷം രൂപ സംസ്ഥാന നേതാക്കള്‍ കോഴ വാങ്ങിയെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നതോടെയാണ്  ബിജെപിയിലെ അഴിമതി കഥകള്‍ പുറത്തറിയുന്നത്. പാര്‍ട്ടിയിലെ രണ്ട് പ്രബല വിഭാഗങ്ങളുടെ പരസ്പര ആരോപണത്തെ തുടര്‍ന്നായിരുന്നു അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. എ.കെ നസീറും ശ്രീശനുമായിരുന്നു സംഭവം അന്വഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ആരോപണങ്ങള്‍ സത്യമാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.എംടി രമേശിന്റെ പേരും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതോടെ സമ്മര്‍ദ്ദത്തിലായ പാര്‍ട്ടി ആരോപണ വിധേയനായ സഹകരണ സെല്‍ നേതാവ് ആര്‍.എസ് വിനോദിനെ പുറത്താക്കിയിരുന്നു. 

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ബിജെപിയില്‍ ആരോപണമുയര്‍ന്നിരുന്നു. വിഷയത്തില്‍ അന്വേഷണക്കമ്മിഷനെ നിശ്ചയിക്കുന്ന കാര്യം സംസ്ഥാനസമിതിയോഗം തീരുമാനിക്കുമെന്നാണ് നേതാക്കള്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തില്‍ അറിയിച്ചത്. എന്നാല്‍ മെഡിക്കല്‍ അഴിമതി പുറത്തറിഞ്ഞതിനാല്‍തത്ക്കാലം മറ്റ് ആരോപണങ്ങള്‍ അന്വേഷിക്കേണ്ട എന്ന നിലപാടാണ് ഇപ്പോള്‍ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. 

പാര്‍ട്ടിയുമായി അടുപ്പമുണ്ടായിരുന്ന പ്രമുഖന് ഒരു വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍പദവി വാഗ്ദാനംചെയ്ത് പണം വാങ്ങി, മറ്റൊരു വിവാദവ്യവസായിക്ക് കേന്ദ്രസര്‍ക്കാരില്‍ ഉന്നതപദവി വാഗ്ദാനംചെയ്ത് കോഴവാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ നേതാക്കള്‍തന്നെ ഉന്നയിക്കുന്നു.വിവാദമാകുന്നതിനുമുമ്പ് പലിശസഹിതം പണം മടക്കിനല്‍കി പരാതി പരിഹരിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.

വടക്കന്‍ സംസ്ഥാനത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നതപദവിയിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്താന്‍ അഞ്ചുലക്ഷംരൂപ ഒരു ഇടത്തരം നേതാവ് വാങ്ങിയത് കേന്ദ്രനേതൃത്വം അന്വേഷിച്ചുവരികയാണ്.ശ്രീകാര്യത്തെ കിഴങ്ങുഗവേഷണ കേന്ദ്രത്തില്‍ നിയമനത്തിന് കോഴവാങ്ങിയ നേതാവിനെക്കുറിച്ചുള്ള പരാതിയും കേന്ദ്രനേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com